Friday, April 25, 2025

ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ഇന്ത്യൻ രാഷ്ട്രപതി വത്തിക്കാനിലേക്ക്

ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ വത്തിക്കാനിലേക്ക് ജനപ്രവാഹം തുടരുന്ന സാഹചര്യത്തിൽ പാപ്പയ്ക്ക് ആദരമർപ്പിക്കാൻ ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമു വത്തിക്കാനിലെത്തും. ഇന്നലെ രാത്രിയിലും പൊതുദർശനം ഉണ്ടായിരുന്നു. പതിനായിരങ്ങളാണ് പാപ്പയെ അവസാനമായി ഒരുനോക്ക് കാണാൻ വത്തിക്കാനിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഇന്ന് വൈകുന്നേരത്തോടെ പൊതുദർശനം പൂർത്തിയാകും.

നാളെ രാവിലെ പത്തുമണിക്കാണ് പാപ്പയുടെ മൃതസംസ്കാര തിരുക്കർമ്മങ്ങൾ ആരംഭിക്കുന്നത്. അതിൽ പങ്കെടുക്കാനായി 170 ലധികം രാഷ്ട്രത്തലവന്മാരാണ് എത്തിച്ചേരുന്നത്. അതിനാൽ തന്നെ റോമാ നഗരത്തിലാകെ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News