Monday, November 25, 2024

ലോക നേതാക്കള്‍ക്കിടയിലെ ശക്തനായ നേതാവെന്ന ബഹുമതി നേടി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

ലോക നേതാക്കള്‍ക്കിടയില്‍ ഏറ്റവും ശക്തനായ നേതാവെന്ന ബഹുമതി നേടി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഏറ്റവും ഉയര്‍ന്ന അംഗീകാര റേറ്റിംഗ് ഉള്ള ലോക നേതാവ് കൂടിയാണ് നരേന്ദ്രമോദി. ആഗോള ഗവേഷണ സ്ഥാപനമായ മോണിംഗ് കണ്‍സള്‍ട്ടന്റിന്റെ ഏറ്റവും പുതിയ സര്‍വ്വേ റിപ്പോര്‍ട്ടിലാണ് നരേന്ദ്രമോദി ഒന്നാമതെത്തിയത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, പ്രധാനമന്ത്രി മോദിയുടെ അംഗീകാര റേറ്റിംഗ് 76 ശതമാനമാണ്. 75-80 ശതമാനത്തിന് ഇടയില്‍ അംഗീകാര റേറ്റിംഗ് ഉള്ള നരേന്ദ്രമോദി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തന്നെയാണ്. യുണൈറ്റഡ് സ്റ്റേറ്റ്‌സ് പ്രസിഡന്റ് ജോ ബൈഡനും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും ആദ്യ അഞ്ചില്‍ ഇടം നേടിയിട്ടില്ല.

66 ശതമാനം അംഗീകാര റേറ്റിംഗുമായി മെക്സിക്കോയുടെ പ്രസിഡന്റ് ആന്ദ്രസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ ആണ് രണ്ടാം സ്ഥാനത്ത് എത്തിയത്. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ അലൈന്‍ ബെര്‍സെറ്റ് 58 ശതമാനം റേറ്റിംഗുമായി മൂന്നാം സ്ഥാനത്താണ്. 49 ശതമാനം റേറ്റിംഗുമായി ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ നാലാം സ്ഥാനത്തും 47 ശതമാനം റേറ്റിംഗുമായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് അഞ്ചാം സ്ഥാനത്തുമുണ്ട്. ആറാം സ്ഥാനത്ത് ഇറ്റാലിയന്‍ പ്രീമിയര്‍ ജോര്‍ജിയ മെലോണിയാണ്.

 

Latest News