Monday, November 25, 2024

അന്തരീക്ഷ മലിനീകരണം ഇന്ത്യക്കാരുടെ ആയുസ് കുറയ്ക്കുന്നുവെന്ന് പഠനം

അന്തരീക്ഷ മലിനീകരണം ഇന്ത്യക്കാരുടെ ആയുസ് കുറയ്ക്കുന്നുവെന്ന് പഠനം. ചിക്കാഗോ സര്‍വകലാശാലയുടെ എനര്‍ജി പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ എയര്‍ ക്വാളിറ്റി ലൈഫ് ഇന്‍ഡക്സ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. അന്തരീക്ഷ മലിനീകരണം മൂലം ഇന്ത്യക്കാരുടെ ആയുസില്‍ അഞ്ച് വര്‍ഷത്തിന്റെ കുറവാണ് ഉണ്ടാവുക.

കോവിഡ് മഹാമാരിയുടെ ആദ്യ വര്‍ഷം പോലും അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറയാതെ 2019 ലേതിന് സമാനമായി തന്നെ നില്‍ക്കുകയായിരുന്നു. ഇതോടെ വായു മലിനീകരണവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ ലോകാരോഗ്യ സംഘടന പുതുക്കി. ഇത് പ്രകാരം ലോകത്തെ 97.3 ശതമാനം പേരും സുരക്ഷിതമായ പ്രദേശങ്ങളിലല്ല താമസിക്കുന്നതെന്ന് കണ്ടെത്തി. സുരക്ഷിതമല്ലാത്ത പ്രദേശങ്ങളുടെ പട്ടികയില്‍ ഡല്‍ഹിയും ഉള്‍പ്പെടും.

പുകവലി കാരണം ഒരാളുടെ ആയുസിലുണ്ടാകുന്ന കുറവിന് സമാനമാണ് അന്തരീക്ഷ മലിനീകരണം കാരണം സംഭവിക്കുന്നത്. മദ്യപാനം കാരണം കുറയുന്ന ആയുസിന്റെ മുന്നിരട്ടിയോളവും, എയിഡ്സ് ബാധിക്കുന്നതിന്റെ ആറിരട്ടിയും വരും ഇത്.

 

Latest News