ഇന്ത്യ -ചൈന ബന്ധം നിലവില്‍ സങ്കീര്‍ണമായ അവസ്ഥയില്‍ എന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്. 2020 മുതലുള്ള യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ ചൈനയുടെ ഇടപെടലുകള്‍ അതിര്‍ത്തിയിലെ സാഹചര്യം വഷളാക്കി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ഥിതി ശാന്തമാക്കാന്‍ നടപടി സ്വീകരിക്കാന്‍ ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും റിപ്പോര്‍ട്ടിലുണ്ട്.
മുംബൈ ഭീകരാക്രമണത്തിലെ ഇരകള്‍ക്ക് നീതി ലഭിക്കാന്‍ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും സത്യസന്ധമായ ഇടപെടലുകള്‍ ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2021 -22 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട്് കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്. ചൈനയുടെ ശ്രമങ്ങള്‍ക്ക ഇന്ത്യന്‍ സേന തക്കതായ മറുപടി നല്‍കിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയിലെ പ്രശ്നങ്ങള്‍ സമാധാനപരമായി സംസാരിച്ച് പരിഹരിക്കാന്‍ ഇരുപക്ഷവും സമ്മതിച്ചതായും എല്ലാ സംഘര്‍ഷങ്ങളില്‍ നിന്ന് വിട്ട് സമാധാനം പൂര്‍ണമായി സ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു.
പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കുന്നതിന് നയതന്ത്ര, സൈനിക മാര്‍ഗങ്ങളിലൂടെ ഇന്ത്യ ചൈനയുമായി ബന്ധപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.