പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ ആദ്യ പൊതുയോഗം ഭോപ്പാലിൽ വച്ചു നടത്താൻ ധാരണയായി. ബുധനാഴ്ച ചേർന്ന ‘ഇന്ത്യ’യുടെ ഏകോപന സമിതി യോഗത്തിലാണ് തീരുമാനം. ഒക്ടോബര്‍ ആദ്യവാരം യോഗം ചേരുമെന്നാണ് വിവരം.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ ഒറ്റക്കെട്ടായി വെല്ലുവിളിക്കാനാണ് പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ യുടെ ശ്രമം. ഇതിനു മുന്നോടിയായിട്ടാണ് ഒക്ടോബറിൽ ആദ്യ പൊതുയോഗം നടത്താൻ സഖ്യം തീരുമാനിച്ചിരിക്കുന്നത്.വിലക്കയറ്റം, തൊഴിലില്ലായ്മ, ബി.ജെ.പി സര്‍ക്കാരിന്റെ അഴിമതി തുടങ്ങിയ വിഷയങ്ങളാകും പൊതുയോഗം ചര്‍ച്ച ചെയ്യുകയെന്ന് പ്രതിപക്ഷ സഖ്യം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ ഡല്‍ഹിയിലെ വസതിയിലാണ് 14 അംഗ പാനല്‍ യോഗം ഇന്ന് ചേര്‍ന്നത്.