Monday, November 25, 2024

ആദിത്യ എല്‍-1 ഈ വര്‍ഷം പകുതിയോടെ സൂര്യനിലേക്ക് കുതിക്കും

ഇന്ത്യയുടെ അഭിമാന പദ്ധതി ആദിത്യ എല്‍-1 ഈ വര്‍ഷം പകുതിയൊടെ സൂര്യനിലേക്ക് കുതിക്കും. അതൊടെ സൂര്യനെക്കുറിച്ച് വിശദമായി പഠിക്കാന്‍ പേടകം വിക്ഷേപിക്കുന്ന ആദ്യ രാജ്യമെന്ന ബഹുമതി ഇന്ത്യയ്ക്ക് സ്വന്തമാകും. 400 കോടി രൂപയാണ് ആദിത്യ എല്‍-1 ദൗത്യത്തിനായി ഇന്ത്യ മാറ്റി വച്ചിരിക്കുന്നത്.

109 ഭൗമദിനങ്ങള്‍ എടുക്കും ആദിത്യ സൂര്യന്റെ ഉപരിതലത്തില്‍ എത്താന്‍. 1500 കിലോഗ്രാം ഭാരമുള്ള പേടകം സുര്യന്റെ ഫേട്ടോസ്പിയര്‍, ക്രമോസ്പിയര്‍, കോറോണ എന്നീ ഭാഗങ്ങള്‍ വിശദമായി നിരീക്ഷിക്കും. കൂടാതെ സൗരവാതങ്ങള്‍, പ്ലാസ്മാ പ്രവാഹം, കൊറോണല്‍ മാസ് ഇജക്ഷന്‍, സൂര്യന്റെ കാന്തികക്ഷേത്രം, സൗരപ്രതിഭാസങ്ങള്‍ തുടങ്ങിയവയെല്ലാം ആദിത്യ എല്‍- 1 പഠന വിധേയമാക്കും.

ഭൂമിയില്‍ നിന്നും ഒന്നര ലക്ഷം കിലോമീറ്റര്‍ അകലെ ഭൂമിക്കും സൂര്യനുമിടയില്‍ ലാഗ്രാങ് പോയിന്റില്‍ ആദിത്യ എല്‍- 1 എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. സൂര്യനെ തടസ്സങ്ങളില്ലാതെ വീക്ഷിക്കാന്‍ സാധിക്കുന്നു എന്നതാണ് ഈ പോയിന്റിന്റെ പ്രത്യേകത. ജൂണ്‍- ജൂലൈ മാസത്തില്‍ ആദിത്യ എല്‍-1 വിക്ഷേപിക്കാനുള്ള ശ്രമങ്ങളിലാണ് ഐഎസ്ആര്‍ഒയെന്ന് ചെയര്‍മാന്‍ എസ്. സോമനാഥ് പറഞ്ഞു.

 

 

 

Latest News