Monday, November 25, 2024

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വോട്ടര്‍ക്ക് 105 വയസ്

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വോട്ടറായ ശ്യാം ശരണ്‍ നേഗിക്ക് 105 വയസ് തികഞ്ഞു. കുടുംബാംഗങ്ങളും ജില്ലാ ഭരണാധികാരികളും ചേര്‍ന്നൊരുക്കിയ ചടങ്ങില്‍ നേഗി കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ചു. കിന്നൗര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ആബിദ് ഹുസൈന്‍ സാദിഖ് നേഗിക്ക് ആശംസകള്‍ നേര്‍ന്നു.

1951 ഒക്ടോബര്‍ 25നാണ് നേഗി സ്വതന്ത്ര ഇന്ത്യയില്‍ വോട്ട് രേഖപ്പെടുത്തിയ ആദ്യ ആളായി മാറിയത്. 1952 ഫെബ്രുവരിയിലായിരുന്നു ഇന്ത്യയില്‍ ആദ്യ പൊതുതെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നതെങ്കിലും ഹിമാചല്‍ പ്രദേശില്‍ ആ സമയത്ത് മഞ്ഞുവീഴ്ച രൂക്ഷമാകുന്നതിനാല്‍ അഞ്ചു മാസം മുന്‌പേ നടത്തുകയായിരുന്നു. തുടര്‍ന്ന് എല്ലാ തെരഞ്ഞെടുപ്പുകളിലും നേഗി വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

 

Latest News