2024 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 6.5 ശതമാനമായിരിക്കുമെന്ന് പ്രവചനം. ഈ സാമ്പത്തിക വര്‍ഷത്തെ 7 ശതമാനം വളര്‍ച്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ സാമ്പത്തിക വളര്‍ച്ചാ നിരക്ക് അടുത്തവര്‍ഷം കുറയും. റിപ്പോര്‍ട്ട് ധനമന്ത്രി സീതാരാമന്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു. നാളെ ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് പാര്‍ലമെന്റില്‍ സര്‍വെ സമര്‍പ്പിച്ചത്.
കഴിഞ്ഞ വര്‍ഷത്തെ സര്‍വെ 8 മുതല്‍ 8.5 ശതമാനം വരെ വളര്‍ച്ചയാണ് പ്രതീക്ഷിച്ചിരുന്നത്. മൂന്ന് വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറവ് വളര്‍ച്ചയാണ് സര്‍ക്കാര്‍ നടപ്പ് വര്‍ഷം പ്രതീക്ഷിക്കുന്നത്. 2021-22 ല്‍ 8.7 ശതമാനം വളര്‍ച്ച നേടി. അതേസമയം ഇന്ത്യ ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയാണെന്നും സര്‍വെ പറയുന്നു.