Sunday, November 24, 2024

സമുദ്ര പര്യവേഷണത്തിനു തയ്യാറെടുത്ത് ഇന്ത്യയുടെ ‘മത്സ്യ 6000’

ആഴക്കടല്‍ പര്യവേക്ഷണ ദൗത്യത്തിന്റെ ഭാഗമായി സമുദ്ര പര്യവേഷണത്തിനു ഇന്ത്യ ഒരുങ്ങുന്നു. സമുദ്രയാന്‍ എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിലൂടെ സമുദ്രത്തിന് 6000 അടി താഴ്ചയിലേക്ക് പര്യവേഷണ സംഘത്തെ അയക്കാനാണ് ഇന്ത്യയുടെ നീക്കം. അടുത്ത വര്‍ഷം ആദ്യം സമുദ്ര പര്യവേഷണം നടത്തുമെന്നാണ് വിവരം.

രണ്ട് വര്‍ഷമായി നിര്‍മാണം തുടരുന്ന ‘മത്സ്യ 6000’ എന്ന സമുദ്ര പേടകത്തിലാണ് പര്യവേഷണം. സമുദ്രത്തിന് 6000 അടി താഴ്ചയിലേക്ക് എത്തിച്ച് കൊബാള്‍ട്ട്, നിക്കല്‍, മാംഗനീസ് തുടങ്ങിയ വിലയേറിയ ലോഹങ്ങളും ധാതുക്കളും കണ്ടെത്തുക എന്നതാണ് ലക്ഷ്യം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജി (എന്‍ഐഒടി) യാണ് ‘മത്സ്യ 6000’ പേടകം നിര്‍മ്മിച്ചിരിക്കുന്നത്. ടൈറ്റാനിക് അവശിഷ്ടങ്ങള്‍ കാണാന്‍ യാത്രക്കാരുമായി പോയ ടൈറ്റന്‍ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ അന്തര്‍വാഹിനിയുടെ നിര്‍മ്മാണത്തില്‍ ഏറെ ജാഗ്രത പുലര്‍ത്തിയാണ് ശാസ്ത്രജ്ഞര്‍ പേടകത്തിന്‍റെ നിര്‍മ്മാണം.

അതേസമയം, 2026 -ഓടെ ഈ ദൗത്യം യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്ക, റഷ്യ, ജപ്പാന്‍, ഫ്രാന്‍സ്, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് മനുഷ്യനെ ആഴക്കടല്‍ ദൗത്യങ്ങള്‍ക്കായി വിട്ടിട്ടുള്ളത്.

Latest News