റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാരബന്ധം ശക്തിപ്പെട്ടു എന്ന് റിപ്പോര്‍ട്ട്. യുക്രൈനെതിരെ റഷ്യ നടത്തിയ അധിനിവേശം ഏതെങ്കിലും തരത്തില്‍ വ്യാപാരബന്ധത്തെ സ്വാധീനിച്ചിട്ടുണ്ടോ എന്ന് ഇപ്പോള്‍ അറിയാന്‍ കഴിയില്ല എന്നാണ് വാണിജ്യ മന്ത്രാലയം അറിയിച്ചിരുന്നത്. എന്നാല്‍, 2021 ഏപ്രില്‍ മുതല്‍ 2022 ഫെബ്രുവരി വരെയുള്ള കാലയളവില്‍ ഇന്ത്യയും റഷ്യയും തമ്മിലുള്ള വ്യവഹാരം 45.79 ശതമാനം വര്‍ധിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഇതേ കാലയളവില്‍ യുക്രൈനുമായുള്ള ഇന്ത്യയുടെ വ്യവഹാരം 19.34 ശതമാനം വര്‍ധിച്ചു. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകളെ ഉദ്ധരിച്ച് എന്‍ഡിടിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
2020-21 കാലയളവില്‍ റഷ്യയുമായുള്ള ഇന്ത്യയുടെ വ്യവഹാരം 8.141 ബില്ല്യണ്‍ ഡോളറായിരുന്നു. ഇത് 2021-22 വര്‍ഷത്തില്‍ 45.79 ശതമാനം ഉയര്‍ന്ന് 11.869 ബില്ല്യണ്‍ ഡോളറായി. 2020-21 കാലയളവില്‍ യുക്രൈനുമായുള്ള ഇന്ത്യയുടെ വ്യവഹാരം 2.590 ഡോളറായിരുന്നു. ഇത് 2021-22 വര്‍ഷത്തില്‍ 19.34 ശതമാനം ഉയര്‍ന്ന് 3.091 ബില്ല്യണ്‍ ഡോളറായി.
2021-22 കാലയളവിലെ ആദ്യ 11 മാസക്കാലം റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി 8.69 ബില്ല്യണ്‍ ഡോളറായിരുന്നു. 2020-21 വര്‍ഷത്തില്‍ ആകെ നടത്തിയ ഇറക്കുമതിയെക്കാള്‍ 58 ശതമാനം വര്‍ധനയാണ് ഇക്കാലയളവില്‍ നടന്നത്. 2020-21 വര്‍ഷത്തില്‍ 5.48 ബില്ല്യണ്‍ ഡോളറായിരുന്നു ഇറക്കുമതി. 2021-22 കാലയളവില്‍ ഇന്ത്യയില്‍ നിന്ന് റഷ്യയിലേക്കുള്ള കയറ്റുമതിയിലും വര്‍ധനയുണ്ടായി. 2020-21 കാലയളവില്‍ 2.65 ബില്ല്യണ്‍ ഡോളറായിരുന്ന കയറ്റുമതി 2021-22 കാലയളവില്‍ 3.18 ബില്ല്യണ്‍ ഡോളര്‍ ആയി ഉയര്‍ന്നു.