Tuesday, November 26, 2024

ഐ.എൻ.എസ്. വിക്രാന്ത് ഇന്ന് പ്രധാനമന്ത്രി നാടിന് സമർപ്പിക്കും

ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി യുദ്ധക്കപ്പലായ ഐ.എൻ.എസ്. വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിനു സമർപ്പിക്കും. രാജ്യത്തിന്റെ സമുദ്രാതിർത്തികൾക്കു കാവലായി വിക്രാന്ത് വരുന്നതോടെ ലോകത്തിലെത്തന്നെ ഏറ്റവും വലിയ നാവികശക്തികളിലൊന്നായി ഇന്ത്യ മാറും.

നിർമാണം പൂർത്തിയാക്കിയ കൊച്ചി കപ്പൽശാലയിലാണ് രാവിലെ 9.30 മുതൽ വിക്രാന്തിന്റെ കമ്മിഷൻ ചടങ്ങുകൾ. തദ്ദേശീയമായി വിമാനവാഹിനി നിർമിക്കാൻ ശേഷിയുള്ള ലോകത്തിലെ ആറാമത്തെ രാജ്യമായി ഇന്ത്യ. അമേരിക്ക, റഷ്യ, ബ്രിട്ടൻ, ചൈന, ഫ്രാൻസ് എന്നിവയാണ് മറ്റു രാജ്യങ്ങൾ. ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ ഏറ്റവും വലിയ കപ്പലായ വിക്രാന്ത് തദ്ദേശീയമായി നിർമിച്ച് പൂർത്തിയാക്കിയത് കൊച്ചി കപ്പൽ ശാലയിലാണ്.

Latest News