Monday, November 25, 2024

ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും നഗ്‌നതാ നയത്തില്‍ മാറ്റം വരുത്തുമെന്ന് മെറ്റ

ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും നഗ്‌നതാ നയത്തില്‍ മാറ്റം വരുത്തിയേക്കും. മാതൃകമ്പനിയായ മെറ്റ ചുമതലപ്പെടുത്തിയ മേല്‍നോട്ട സമിതിയുടെ ശുപാര്‍ശപ്രകാരമായിരിക്കും മാറ്റം. നിലവില്‍ മുലയൂട്ടല്‍, ലിംഗമാറ്റ ശസ്ത്രക്രിയ എന്നിവ ഒഴികെയുള്ള സാഹചര്യങ്ങളില്‍ സ്ത്രീകളുടെ സ്തനം പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കുണ്ട്.

ട്രാന്‍സ്ജെന്‍ഡര്‍മാരായ അമേരിക്കന്‍ ദമ്പതികളുടെ അക്കൗണ്ടില്‍നിന്നുള്ള രണ്ട് പോസ്റ്റുകള്‍ ഫെയ്സ്ബുക്ക് നീക്കിയതിന് പിന്നാലെയാണ് നടപടി. ട്രാന്‍സ്ജന്‍ഡര്‍മാരുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റില്‍ നല്‍കിയ സ്തനങ്ങളുടെ ചിത്രമാണ് നീക്കിയത്. ഇതിനെതിരെ ദമ്പതികള്‍ നല്‍കിയ പരാതി അംഗീകരിച്ച് പോസ്റ്റ് പുനഃസ്ഥാപിച്ചു. ഈ സാഹചര്യത്തില്‍ സ്ത്രീകളേയും പുരുഷന്‍മാരേയും മുന്നില്‍കണ്ട് തയ്യാറാക്കിയ നഗ്‌നതാനയത്തില്‍ ട്രാന്‍സ്ജന്‍ഡര്‍മാരേക്കൂടി പരിഗണിച്ച് മാറ്റം വരുത്താനാണ് നിര്‍ദ്ദേശം.

ലിംഗനീതി ഉറപ്പാക്കിയും അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങളെ മാനിക്കുംവിധവും നിലവിലുള്ള നഗ്‌നതാനയത്തില്‍ ആവശ്യമായ മാറ്റം വരുത്താനാണ് മേല്‍നോട്ട സമിതിയുടെ ശുപാര്‍ശ.

 

 

 

 

Latest News