Wednesday, January 22, 2025

മ്യാന്‍മറില്‍ കലാപം രൂക്ഷം: കുക്കി അഭയാർഥികൾ മിസോറമിലേക്ക്‌ പ്രവഹിക്കുന്നതായി ഇന്റലിജന്‍സ്‌ റിപ്പോർട്ട്

ആഭ്യന്തരകലാപം വീണ്ടും രൂക്ഷമായ മ്യാന്‍മറില്‍നിന്ന്‌ അഭയാര്‍ത്ഥി പ്രവാഹം ശക്‌തമായതോടെ മിസോറമിലെ ഗ്രാമപ്രമുഖരുമായി തിരക്കിട്ട ചര്‍ച്ച നടത്തി അസം റൈഫിള്‍സ്‌. കഴിഞ്ഞ ഏഴിനു നിയമസഭാ തെരഞ്ഞെടുപ്പ്‌ നടന്ന മിസോറം വഴി അയല്‍രാജ്യമായ മ്യാന്‍മറില്‍നിന്ന്‌ ചിന്‍-കുക്കി അഭയാര്‍ഥികളുടെ വന്‍പ്രവാഹമുണ്ടാകുന്നതായാണ്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയില്‍ കുടുംബവേരുകളുള്ള 32,000 അഭയാര്‍ഥികളെയാണു സമീപവര്‍ഷങ്ങളില്‍ മുഖ്യമന്ത്രി സോറംതാങ്ക മിസോറമിലേക്കു സ്വാഗതം ചെയ്‌തത്‌. പുതിയ സാഹചര്യത്തില്‍, ഗ്രാമപ്രമുഖരുമായും യങ്‌ മിസോ അസോസിയേഷന്‍ നേതാക്കളുമായി കിഴക്കന്‍ മിസോറമിലെ ചംഫായ്‌ ജില്ലയില്‍ അസം റൈഫിള്‍സ്‌ ഉന്നതോദ്യോഗസ്‌ഥര്‍ ചര്‍ച്ച നടത്തി.

Latest News