Monday, November 25, 2024

അഴിമതിവിരുദ്ധ നിയമഭേദഗതി റദ്ദാക്കിയതിനെതിരെ പാക്ക് ഇടക്കാല ഗവണ്മെന്റ് സുപ്രീം കോടതില്‍

അഴിമതിവിരുദ്ധ നിയമത്തിലെ ഭേദഗതി റദ്ദാക്കിയ സുപ്രീം കോടതി നടപടിക്കെതിരെ പാക്ക് ഇടക്കാല ഗവണ്മെന്റ് രംഗത്ത്. സെപ്റ്റംബർ 15 -ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്കെതിരെയാണ് സര്‍ക്കാര്‍ രംഗത്തെത്തിയത്. ഭേദഗതി റദ്ദാക്കിയതോടെ നവാസ് ഷരീഫ്, ആസിഫ് അലി സർദാരി തുടങ്ങി രാജ്യത്തെ പ്രമുഖനേതാക്കളെ കോടതിവിധി ദോഷകരമായി ബാധിക്കും.

ഷെഹ്ബാസ് ഷെരിഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയപ്രതിബദ്ധതാ ഓർഡിനൻസിലൂടെ പ്രയോജനംലഭിച്ചവര്‍ വീണ്ടും വിചാരണ നേരിടണമെന്നായിരുന്നു സെപ്റ്റംബർ 15 -ന് കോടതി വിധിച്ചത്. ഇതിനെതിരയൊണ് ഇടക്കാല ഗവണ്മെന്റ് രംഗത്തെത്തിയത്. കോടതിവിധിക്കെതിരെ സർക്കാർ അപ്പീൽ സമർപ്പിച്ചതായും കേസുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ ഹാജരാക്കാൻ 15 ദിവസത്തെ സാവകാശം ആവശ്യപ്പെട്ടതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദേശീയപ്രതിബദ്ധതാ ബ്യൂറോ (എൻ.എ.ബി) ഭേദഗതികളിൽ മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടില്ലെന്നും നിയമനിർമ്മാണത്തിന് പാർലമെന്റിന് അവകാശമുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.

Latest News