ആഗോള കണ്ടല്‍ ദിനത്തില്‍ തീരമേഖലയെ സംരക്ഷിക്കാന്‍ പ്രതിജ്ഞയെടുക്കണമെന്ന് പരിസ്ഥിതി സംരക്ഷകരും ശാസ്ത്രജ്ഞരും. എത്ര ശക്തമായ തിരകളേയും പ്രതിരോധിക്കാന്‍ സാധിക്കുന്നതാണ് കണ്ടല്‍വനങ്ങള്‍. ജനങ്ങള്‍ അതിനെ അവഗണിക്കുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കും. 2015ലാണ് യുനസ്‌കോയുടെ പൊതു സമ്മേളനത്തില്‍ കണ്ടല്‍ സംരക്ഷണം പ്രധാന ചര്‍ച്ചയായത്.
കണ്ടല്‍ കാടുകളുടേത് അത്ഭുതകരമായ ജൈവവൈവിധ്യമാണ്. കടല്‍തീരത്തും ഉള്‍നാടന്‍ മേഖലകളിലും വളരുന്ന വ്യത്യസ്തഇനം കണ്ടലുകളാണ് മണ്ണൊലിപ്പും തീരമിടിയലും തടയുന്നത്. ഒപ്പം വേരുകള്‍ സൃഷ്ടിക്കുന്ന സുരക്ഷിതമായ ആവാസ വ്യവസ്ഥയാണ് കോടിക്കണക്കിന് ജലജീവികളുടെ പ്രജനനങ്ങള്‍ക്കുള്ള സുരക്ഷാ മേഖലയാക്കിമാറുന്നത്.
1980 മുതല്‍ വന്‍തോതിലാണ് കണ്ടല്‍വനങ്ങള്‍ നശിപ്പിക്കപ്പെട്ടത്. പല രാജ്യങ്ങളിലും തീരമേഖലയിലെ 80 ശതമാനം കണ്ടല്‍ വനങ്ങളും നഷ്ടമായി. കടല്‍ തീരങ്ങളെ തിരവിഴുങ്ങുമ്പോള്‍ കടലിലെ വനമെന്ന കണ്ടലുകള്‍ക്ക് മാത്രമേ ജനങ്ങളെ വന്‍ ദുരന്തത്തില്‍ നിന്നും രക്ഷിക്കാനാകൂ. സ്വാഭാവികമായി കാലാവസ്ഥയിലുണ്ടായ മാറ്റവും ഇവയെ ബാധിക്കുന്നുവെന്നതും നാം തിരിച്ചറിയണം. കണ്ടലുകളുടെ നാശം ഭൂവിഭാഗത്തിന്റെ നാശമാണ്. അവ നേരിട്ടു തന്നെ മനുഷ്യന്റെ നിലനില്‍പ്പിനെ ബാധിക്കുമെന്നും ശാസ്ത്രലോകം മുന്നറിയിപ്പു നല്‍കുന്നു.