കബഡി താരം സന്ദീപ് നങ്കല്‍ വെടിയേറ്റ് മരിച്ചു. പഞ്ചാബിലെ ജലന്ധറില്‍ ഒരു കബഡി മത്സരം പുരോഗമിക്കുന്നതിന് ഇടെയാണ് സന്ദീപിന് വെടിയെറ്റത്. തലയിലും നെഞ്ചിലുമായി താരത്തിന് ഇരുപതോളം തവണ വെടിയേറ്റു. ഒരു കബഡി ഫെഡറേഷന്‍ നടത്തുകയായിരുന്നു താരം.
ജലന്ധറിലെ മല്ല്യാന്‍ ഗ്രാമത്തില്‍ വച്ച്, തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. അതേസമയം താരത്തിന് നേരെ വെടിയുതിര്‍ത്തത് ആരാണെന്ന് വ്യക്തമല്ല. അക്രമി സംഘത്തില്‍ 12 പേര്‍ ഉണ്ടായിരുന്നു എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.
താരത്തിനെതിരെ അക്രമികള്‍ വെടിയുതിര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വെടിവെയ്പ്പ് തുടങ്ങിയതിന് പിന്നാലെ ടൂര്‍ണമെന്റ് കാണാനായി എത്തിയവരെല്ലാം ചിതറിയോടുകയായിരുന്നു.
10 വര്‍ഷത്തിലേറെയായി കബഡി മത്സരരംഗത്തെ സജീവ താരമാണ് നങ്കല്‍. പഞ്ചാബിന് പുറത്ത് അമേരിക്ക, കാനഡ, യുകെ എന്നിവിടങ്ങളിലെ കബഡി ടൂര്‍ണമെന്റുകളിലും നങ്കല്‍ മത്സരിച്ചിട്ടുണ്ട്. മികച്ച സാങ്കേതിക തികവും കായിക ക്ഷമതയും സ്വന്തമായിരുന്ന താരം കളത്തില്‍ അസാമാന്യ മികവാണ് പ്രകടിപ്പിച്ചിരുന്നത്. ഇക്കാരണത്താല്‍ ‘ഡയമണ്ട് താരം’ എന്ന വിളിപ്പേരിലും നങ്കല്‍ അറിയപ്പെട്ടിരുന്നു.