Monday, November 25, 2024

അന്താരാഷ്ട്ര വനിതാ ദിനത്തില്‍ കൊച്ചി മെട്രോയില്‍ വനിതകള്‍ക്ക് സൗജന്യ യാത്ര

അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8 ന് കൊച്ചി മെട്രോയില്‍ വനിതകള്‍ക്ക് തികച്ചും സൗജന്യമായി യാത്രചെയ്യാം. ഏതു സ്റ്റേഷനുകളില്‍ നിന്ന് ഏതു സ്റ്റേഷനുകളിലേക്കും പരിധിയില്ലാത്ത സൗജന്യയാത്രയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അന്നേദിവസം 10 പ്രധാന സ്റ്റേഷനുകളില്‍ സ്റ്റേഷന്‍ കണ്‍ട്രോളര്‍മാരായി വനിതകളായിരിക്കും പ്രവര്‍ത്തിക്കുക. വനിതാദിനാഘോഷത്തിന്റെ ഭാഗമായി വിവിധ സ്റ്റേഷനുകളില്‍ ആകര്‍ഷകമായ മത്സരങ്ങളും വ്യത്യസ്തമായ പരിപാടികളും സംഘടിപ്പിക്കും.

മഹാ ശിവരാത്രി പ്രമാണിച്ചും കൊച്ചി മെട്രോ സ്പെഷ്യല്‍ ട്രയിന്‍ സര്‍വീസ് നടത്തും. ചെവ്വാഴ്ച (മാര്‍ച്ച് 1) രാത്രിയും ബുധനാഴ്ച (മാര്‍ച്ച് 2) വെളുപ്പിനുമാണ് അധിക പ്രത്യേക സര്‍വീസുകള്‍. മാര്‍ച്ച് ഒന്നിന് പേട്ടയില്‍ നിന്ന് രാത്രി 11 മണിക്ക് ആലുവയിലേക്ക് പ്രത്യേക സര്‍വീസ് ഉണ്ടാകും. രണ്ടാം തിയതി വെളുപ്പിന് 4.30 മുതല്‍ പേട്ടയിലേക്കുള്ള സര്‍വീസ് ആലുവ സ്റ്റേഷനില്‍ നിന്ന് ആരംഭിക്കും. പിന്നീട് 30 മിനിറ്റ് ഇടവിട്ട് ആലുവയില്‍ നിന്ന് പേട്ടയ്ക്ക് ട്രയിന്‍ സര്‍വീസ് ഉണ്ടാകും. ആലുവ മെട്രോസ്റ്റേഷന് തൊട്ടടടുത്തുള്ള മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി ദിനത്തില്‍ എത്തുന്നവര്‍ക്ക് വന്നുപോകാനുള്ള സൗകര്യത്തിനാണ് കൊച്ചി മെട്രോ പ്രത്യേക സര്‍വീസ് ഏര്‍പ്പെടുത്തുന്നത്.

അതേ സമയം പത്തടിപ്പാലത്തെ 347 ാം നമ്പര്‍ പില്ലറിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികള്‍ നടക്കുന്നതിനാല്‍ കൊച്ചി മെട്രോ ട്രെയിന്‍ സമയത്തിലും സര്‍വീസിലും പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആലുവയില്‍ നിന്ന് പേട്ടയിലേക്ക് 20 മിനിറ്റ് ഇടവിട്ടും പത്തടിപ്പാലത്തുനിന്നും പേട്ടയ്ക്ക് 7 മിനിറ്റ് ഇടവിട്ടും ട്രയിന്‍ ഉണ്ടാകും. അതേ പോലെ പേട്ടയില്‍ നിന്ന് പത്തടി പാലത്തേക്ക് 7 മിനിറ്റും ആലുവയിലേക്ക് 20 മിനിറ്റ് ഇടവിട്ടും ട്രയിന്‍ ഉണ്ടാകും.

 

Latest News