രാജ്യാന്തര യോഗാദിനം ആചരിച്ച് ലോകം. കശ്മീരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീനഗറില്‍ ഡാല്‍ തടാകക്കരയിലുള്ള ഷേര്‍ ഇ കശ്മീര്‍ രാജ്യാന്തര കോണ്‍ഫറന്‍സ് സെന്ററില്‍ രാവിലെ യോഗാഭ്യാസത്തിനു നേതൃത്വം നല്‍കും. ഏഴായിരത്തോളം പേര് പങ്കെടുക്കും.
തുടര്‍ന്ന് 1500 കോടി രൂപയുടെ 84 പദ്ധതികള്‍ അദ്ദേഹം ജമ്മു കശ്മീരില്‍ ഉദ്ഘാടനം ചെയ്യും. മൂന്നാം തവണ കേന്ദ്രഭരണം ലഭിച്ച ശേഷം ആദ്യമായാണു മോദി കശ്മീരിലെത്തുന്നത്.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടനകളുടെയും കൂട്ടായ്മകളുടെയും വ്യക്തികളുടെയും നേതൃത്വത്തില്‍ ഇന്നു യോഗാദിനം ആചരിക്കുന്നുണ്ട്.
2015 മുതല്‍ രാജ്യാന്തര യോഗാദിനത്തില്‍ വിവിധയിടങ്ങളില്‍ പ്രധാനമന്ത്രി യോഗാഭ്യാസത്തിനു നേതൃത്വം നല്‍കിയിരുന്നു. ഡല്‍ഹി, ചണ്ഡിഗഡ്, ഡെറാഡൂണ്‍, റാഞ്ചി, ലക്നൗ, മൈസൂരു, ന്യൂയോര്‍ക്ക് തുടങ്ങിയവ ഇതില്‍ പെടും. വാഷിങ്ടനില്‍ ഇന്ത്യ എംബസി അധികൃതരുടെ നേതൃത്വത്തില്‍ ഇന്നലെ യോഗാഭ്യാസം നടത്തി.