Wednesday, April 2, 2025

ഹരിയാനയിലെ ഇന്റർനെറ്റ് നിരോധനം നീക്കി

വര്‍ഗീയസംഘര്‍ഷത്തെ തുടര്‍ന്ന് ഹരിയാനയിലെ നൂഹ് ജില്ലയിൽ ഏര്‍പ്പെടുത്തിയ ഇന്റർനെറ്റ് നിരോധനം നീക്കി. ജൂലൈ 31-ന് രണ്ട് ഗ്രൂപ്പുകൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് ഏർപ്പെടുത്തിയ നിരോധനമാണ് നീക്കിയത്. സംസ്ഥാനത്ത് നിരോധിച്ചിരുന്ന ഇന്റർനെറ്റ്, എസ്.എം.എസ്, ബ്രോഡ്‌ബാൻഡ് സേവനങ്ങളെല്ലാം പുനഃസ്ഥാപിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം നൂഹില്‍ വിഎച്ച്പി ശോഭായാത്ര ആള്‍ക്കൂട്ടം തടഞ്ഞതിനെ തുടര്‍ന്നാണ് നൂഹില്‍ സംഘര്‍ഷം ആരംഭിച്ചത്. അത് പിന്നീട് ഗുരുഗ്രാമിലേക്കും മറ്റു പ്രദേശങ്ങളിലേക്കും വ്യാപിച്ചു. ഇതേ തുടര്‍ന്നാണ് നൂഹിലും പല്‍വല്‍ ജില്ലയിലുമായി ഇന്റര്‍നെറ്റ് നിരോധനം ഏർപ്പെടുത്തിയത്. ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്ട്സ്ആപ്പ് എന്നിവയിലെ പോസ്റ്റുകള്‍ നിരീക്ഷിക്കാന്‍ മൂന്നംഗ സമിതിയെയും ചുമതലപ്പെടുത്തിയിരുന്നു. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയുന്നതിനുവേണ്ടിയായിരുന്നു ഈ നീക്കം. സംസ്ഥാനത്ത് ക്രമസമാധാന നില വിണ്ടെടുത്തതോടെയാണ് ഇന്റർനെറ്റ് സേവനങ്ങള്‍ പുനഃരാരംഭിച്ചത്.

Latest News