Monday, November 25, 2024

27 വര്‍ഷത്തെ സേവനത്തിന് ശേഷം ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ വിടപറയുന്നു

27 വര്‍ഷത്തെ സേവനത്തിന് ശേഷം ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ വിടപറയുന്നു. 90കളിലെ ജനകീയ ബ്രൗസര്‍ ഷട്ട് ഡൗണ്‍ ചെയ്യുകയാണ് എന്ന തീരുമാനം മൈക്രോസോഫ്റ്റ് തന്നെയാണ് അറിയിച്ചത്.

1995ലാണ് ആഡ് ഓണ്‍ പാക്കേജ് പ്ലസിന്റെ ഭാഗമായി ഈ വെബ് ബ്രൗസര്‍ ആദ്യമായി പുറത്തിറങ്ങിയത്. പിന്നീടുള്ള പതിപ്പുകള്‍ സൗജന്യ ഡൗണ്‍ലോഡ് അല്ലെങ്കില്‍ ഇന്‍-സര്‍വീസ് പായ്ക്കുകളായി ലഭ്യമായിരുന്നു.

ഒജി സെര്‍ച്ച് ബ്രൗസര്‍ എന്നറിയപ്പെടുന്ന ഇന്റര്‍നെറ്റ് എക്സ്പ്ലോററിന് 2003 ലായിരുന്നു അതിന്റെ പ്രധാന കുതിപ്പ് സംഭവിച്ചത്. 95ശതമാനം ഉപയോഗ പങ്കാളിത്തത്തോടെ അന്ന് ബ്രൗസര്‍ അതിന്റെ ഉയരങ്ങള്‍ കീഴടക്കി. പക്ഷെ പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇന്റര്‍നെറ്റ് എക്സ്പ്ലോറിന്റെ ഉപയോക്തൃ അടിത്തറ കുറഞ്ഞു.

2016 നു ശേഷം കമ്പനി ഇന്റര്‍നെറ്റ് എക്സ്പ്ലോററിന്റെ പുതിയ പ്രധാന നവീകരണങ്ങളോ പതിപ്പുകളോ പുറത്തിറക്കിയിട്ടില്ല. 2013-ല്‍ പുറത്തിറങ്ങിയ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 11, മൈക്രോസോഫ്റ്റ് പുറത്തിറക്കിയ അവസാനത്തെ പതിപ്പാണ്. എന്നാല്‍ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ സാവധാനം നിര്‍ത്തലാക്കാനുള്ള മൈക്രോസോഫ്ട് തീരുമാനം ഇതാദ്യമായാണ്. 2021 ഓഗസ്റ്റ് 17 ന് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനുള്ള പിന്തുണ മൈക്രോസോഫ്റ്റ് 365 അവസാനിപ്പിച്ചിരുന്നു.

”വര്‍ഷങ്ങളായി ഇന്റര്‍നെറ്റ് എക്സ്പ്ലോററിനെ പിന്തുണച്ചതിന് എല്ലാവരോടുമുള്ള നന്ദി എത്ര പറഞ്ഞാലും മതിവരില്ല.” ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ വിടപറച്ചിലിനെ കുറിച്ച് മൈക്രോസോഫ്റ്റ് കുറിച്ചതിങ്ങനെയാണ്.

 

Latest News