Wednesday, April 2, 2025

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17-ാംസീസണ് ഇന്ന് തുടക്കം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17-ാംസീസണ് ഇന്ന് തുടക്കം. ഉദ്ഘാടനമത്സരത്തില്‍ രാത്രി എട്ടിന് നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് ഇതുവരെ കിരീടം നേടാത്ത റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടും. ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം നടക്കുക.

10 ടീമുകളാണ് ഇത്തവണയും മത്സരത്തിനുള്ളത്. 12 വേദികളില്‍ 74 കളികള്‍ നടക്കും. 17 ദിവസത്തെ 21 മത്സരക്രമമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികൂടി പരിഗണിച്ച് ബാക്കി മത്സരങ്ങളുടെ വിവരങ്ങള്‍ ഉടന്‍ അറിയിക്കും. മെയ് 26നാണ് ഫൈനല്‍.

ചെന്നൈ സൂപ്പര്‍ കിങ്‌സ്, മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ്, പഞ്ചാബ് കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു, സണ്‍റൈസേഴ്സ് ഹൈദരാബാദ്.

 

Latest News