ഹിജാബ് ശരിയായി ധരിച്ചില്ലെന്ന പേരില്‍ കസ്റ്റഡിയിലെടുത്ത ഇരുപത്തിരണ്ടുകാരി മഹ്സ അമിനിയുടെ മരണത്തെ തുടര്‍ന്ന് ഇറാനില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം ചോരക്കളമായി.
പ്രതിഷേധം അവസാനിക്കാത്തതിനാല്‍ സോഷ്യല്‍ മീഡിയ ആപ്പുകളായ ഇന്‍സ്റ്റഗ്രാമിനും വാട്സ്ആപ്പിനും ഇറാനിയന്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. രാജ്യത്ത് പലയിടത്തും ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. പുറം രാജ്യങ്ങളിലെ വൈബ്സൈറ്റുകളും ലഭ്യമല്ലാതായി.
പ്രക്ഷോഭകര്‍ക്കെതിരായ പോലീസ് നടപടിക്കിടെ 31 പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. തെരുവുകളില്‍ ഹിജാബ് കൂട്ടിയിട്ട് കത്തിച്ചും മുടി മുറിച്ചും ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്കെതിരെ മുദ്രാവാക്യം വിളിച്ചുമാണ് പ്രതിഷേധം.
കുര്‍ദ് മേഖലകളിലാണ് ഏറ്റവും കൂടുതല്‍ മരണം. പ്രതിഷേധം അമ്പതിലേറെ നഗരത്തിലേക്ക് വ്യാപിച്ചു. വിദേശങ്ങളിലെ ഇറാനിയന്‍ നയതന്ത്രകാര്യാലയങ്ങള്‍ക്ക് മുന്നിലും പ്രകടനങ്ങള്‍ അരങ്ങേറുന്നു. ഇത് ഇറാനിയന്‍ സര്‍ക്കാരിനോടുള്ള പരസ്യവെല്ലുവിളിയായി മാറിയിരിക്കുകയാണ്.