ഇറാനിലെ കൽക്കരി ഖനിയിൽ വാതക ചോർച്ചയെ തുടർന്നുണ്ടായ സ്ഫോടനത്തിൽ 51 പേർ കൊല്ലപ്പെട്ടതായി ബിബിസി റിപ്പോർട്ടു ചെയ്യുന്നു. ദക്ഷിണ ഖൊറാസാൻ പ്രവിശ്യയിലുണ്ടായ ഈ സ്‌ഫോടനത്തിൽ 20 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
തലസ്ഥാനമായ ടെഹ്‌റാനിൽ നിന്ന് 540 കിലോമീറ്റർ അകലെയുള്ള ടാബസിലെ ഖനിയുടെ രണ്ട് ബ്ലോക്കുകളിൽ ഉണ്ടായ മീഥെയ്ൻ വാതക ചോർച്ചയാണ് ഇതിന് കാരണമായതെന്നാണ് റിപ്പോർട്ട്. സ്‌ഫോടനം നടക്കുമ്പോൾ ബ്ലോക്കുകളിൽ 69 തൊഴിലാളികൾ ഉണ്ടായിരുന്നതായി ദക്ഷിണ ഖൊറാസൻ്റെ ഗവർണർ ജവാദ് ഗെനാത്‌സാദെ പറഞ്ഞു.