ചാരവൃത്തി ആരോപിച്ച് മുന്‍ പ്രതിരോധ-വിദേശകാര്യ വകുപ്പ് സഹമന്ത്രിയും ബ്രിട്ടീഷ് ഇറാന്‍ പൗരനുമായ അലിറേസ അക്ബറിയെ ഇറാന്‍ തൂക്കിലേറ്റി. രഹസ്യ വിവരങ്ങള്‍ കൈമാറിയതിലൂടെ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെട്ടെന്ന കുറ്റം ചുമത്തിയാണ് അക്ബറിയെ തൂക്കിലേറ്റിയത്.
ബ്രിട്ടീഷ് ചാരസംഘടനയായ എം16-ന് വേണ്ടി ചാരവൃത്തിയില്‍ ഏര്‍പ്പെട്ടെന്നാണ് ആരോപണം. അക്ബറിയുടെ വധശിക്ഷ പ്രാകൃതമാണെന്നും ഇതിന് ഇറാന്‍ മറുപടി അര്‍ഹിക്കുന്നുണ്ടെന്നും ബ്രിട്ടണ്‍ പ്രതികരിച്ചു.
നേരത്തെ ഇറാന്‍ പരമോന്നത കോടതി അദ്ദേഹത്തിന് വധശിക്ഷ വിധിച്ചിരുന്നു. ഇറാന്‍ പ്രതിരോധ മേഖലയില്‍ പ്രധാന സ്ഥാനങ്ങള്‍ കൈകാര്യം ചെയ്യുന്ന വ്യക്തിയാണ് അക്ബറി. പ്രതിരോധ-വിദേശകാര്യ വകുപ്പുകളില്‍ സഹമന്ത്രിയായും ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ അംഗമായും അക്ബറി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇറാന്‍ സര്‍ക്കാര്‍ അനുകൂല മാദ്ധ്യമങ്ങള്‍ പുറത്തുവിട്ട കുറ്റസമ്മത വീഡിയോയില്‍ ബ്രിട്ടനുവേണ്ടി ചാരവൃത്തി ചെയ്തതായി അദ്ദേഹം സമ്മതിക്കുന്നുണ്ട്.
2019ലാണ് അക്ബറിയെ ഇറാന്‍ അറസ്റ്റ് ചെയ്യുന്നത്. സ്വന്തം ജനതയുടെ മനുഷ്യാവകാശങ്ങളോട് യാതൊരു ബഹുമാനവുമില്ലാത്ത പ്രാകൃത ഭരണകൂടം നടത്തിയ നിഷ്ഠൂരവും ഭീരുത്വവും നിറഞ്ഞ നടപടിയാണ് അക്ബറിയുടെ വധശിക്ഷയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു.