Wednesday, May 14, 2025

ശിരോവസ്ത്ര നിയമലംഘനങ്ങൾ നടത്തുന്ന സ്ത്രീകൾക്കുമേൽ ഡിജിറ്റൽ നിരീക്ഷണം വ്യാപിപ്പിക്കാൻ തീരുമാനിച്ച് ഇറാൻ

സമീപ ദിവസങ്ങളിൽ ടെഹ്‌റാനിലെയും ഷിറാസിലെയും സ്ത്രീകൾക്ക് ഹിജാബ് ലംഘനങ്ങളെക്കുറിച്ചു മുന്നറിയിപ്പ് നൽകുന്ന ചില സന്ദേശങ്ങൾ ലഭിച്ചിരുന്നു. ഇതോടെ ഇറാന്റെ കടുത്ത വിഭാഗങ്ങൾ നിർബന്ധിത ഹിജാബ് നിയമങ്ങൾ നടപ്പിലാക്കുന്നതിനായി രാജ്യവ്യാപകമായി ഒരു ഹൈടെക് നിരീക്ഷണ സംവിധാനത്തിലേക്കു നീങ്ങുകയാണ്.

മാർച്ച് അവസാനത്തോടെ ഇസ്ഫഹാനിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ പുതിയ നടപടി ഇപ്പോൾ ടെഹ്‌റാനിലും ഷിറാസിലും നടപ്പിലാക്കിയിരിക്കുകയാണ്. അതേസമയം, കൂടുതൽ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കാൽനടയാത്രക്കാരെയും നിരീക്ഷിച്ചുവരികയാണ്. വിദഗ്ധർ പറയുന്നതനുസരിച്ച്, മൊബൈൽ ഫോൺ ജിയോലൊക്കേഷൻ ഡാറ്റ, സബ്‌വേ, ബാങ്ക് കാർഡുകൾ ഉൾപ്പെടെയുള്ള സ്മാർട്ട് കാർഡ് ഉപയോഗം, സർക്കാർ ഐഡന്റിറ്റി ഡാറ്റാബേസുകൾ എന്നിവ ഉപയോഗിച്ച് നിരീക്ഷണദൃശ്യങ്ങൾ ക്രോസ്-റഫറൻസ് ചെയ്യാനും വ്യക്തികളെ തിരിച്ചറിയാനും സാധിക്കുന്നു. ഇത്തരത്തിൽ പൊതു ഇടങ്ങളിൽ ലംഘനം നടത്തി മണിക്കൂറുകൾക്കുള്ളിൽ, വ്യക്തിഗതമാക്കിയ സന്ദേശങ്ങൾ സ്ത്രീകൾക്ക് അവരുടെ ഫോണുകളിലേക്ക് എത്തുന്ന രീതിയാണ് ആരംഭിക്കുന്നത്.

2023 മുതൽ, കാറുകളിൽ മൂടുപടം ധരിക്കാത്ത സ്ത്രീകളെ കണ്ടെത്താൻ ഇറാനിലെ പൊലീസ് ട്രാഫിക് ക്യാമറകൾ ഉപയോഗിച്ചുവരികയാണ്. ഇത്തരത്തിൽ സ്ത്രീകളെ കണ്ടെത്തിയാൽ, രജിസ്റ്റർ ചെയ്ത വാഹന ഉടമകൾക്ക് ഓട്ടോമേറ്റഡ് മുന്നറിയിപ്പുകൾ ലഭിക്കുന്നു. മൂന്ന് മുന്നറിയിപ്പുകൾ രേഖപ്പെടുത്തിയാൽ, നാലാഴ്ച വരെ കാറുകൾ തടഞ്ഞുവയ്ക്കപ്പെടും. ഈ നടപടിപ്രകാരം പതിനായിരക്കണക്കിന് കാറുകളാണ് പിടിച്ചെടുത്തിട്ടുള്ളത്. എന്നാൽ ഇത്തരത്തിൽ മുന്നറിയിപ്പ് സന്ദേശങ്ങളിൽ സൂചിപ്പിച്ചിരിക്കുന്ന തീയതികളിൽ അത്തരത്തിൽ ഒരു സ്ത്രീയും കാറുകളിൽ ഉണ്ടായിരുന്നില്ല എന്ന് പല വാഹന ഉടമകളും പറയുന്നു. ആരോപിക്കപ്പെടുന്ന ലംഘനങ്ങൾ നടന്ന സമയത്ത് തങ്ങൾ വാഹനങ്ങൾ ഉപയോഗിച്ചിരുന്നില്ലെന്ന് ചില വനിതാ ഡ്രൈവർമാരും പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News