വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍ ഇറാന്‍ വിദേശകാര്യമന്ത്രി ഹൊസീന്‍ അമീര്‍ അബ്ദുല്ലാനുമായി കൂടിക്കാഴ്ച നടത്തി. ബിജെപി നേതാക്കളുടെ പ്രവാചകനെതിരായ പരാമര്‍ശം അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച നടന്നത്. പരാമര്‍ശം വിവാദമായതിനുശേഷം ആദ്യമാണ് വിദേശകാര്യമന്ത്രി ഒരു മുസ്ലീം രാജ്യത്തിന്റെ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്.
വാണിജ്യ മേഖലയില്‍ പരസ്പര സഹകരണം സംബന്ധിച്ച കരാറില്‍ ഇരുപക്ഷവും ഒപ്പുവച്ചു. അഫ്ഗാനിലെയും യുക്രെയ്‌നിലെയും പ്രതിസന്ധിയും ചര്‍ച്ചയായി. ഇറാന്റെ ആണവകരാറും യോഗത്തില്‍ ചര്‍ച്ചയായി.
ബിജെപി നേതാക്കളുടെ പ്രവാചകനെതിരായ പരാമര്‍ശത്തിനെതിരെ ഇറാനും നേരത്തെ രംഗത്തെത്തിയിരുന്നു. ഡല്‍ഹിയിലെ പ്രധാന പരിപാടികള്‍ക്കുശേഷം ഇറാന്‍ വിദേശകാര്യമന്ത്രി മുംബൈയും ഹൈദരാബാദും സന്ദര്‍ശിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.