ഇന്റർനെറ്റ് നിരോധനം പിൻവലിക്കുന്നതിന്റെ ഭാഗമായി ഇറാനിൽ വാട്സ് ആപ്പിന്റെയും ഗൂഗിൾ പ്ലേയുടെയും നിയന്ത്രണങ്ങൾ പിൻവലിച്ചതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ടുകൾ. ഇന്റർനെറ്റ് ആക്‌സസുമായി ബന്ധപ്പെട്ട് ലോകത്തിലെ ഏറ്റവും കർശനമായ നിയന്ത്രണങ്ങളുള്ള രാജ്യമാണ് ഇസ്‌ലാമിക് റിപ്പബ്ലിക്കായ ഇറാൻ.
എന്നാൽ സാങ്കേതിക വിദഗ്ദ്ധരായ ഇറാനിയൻ പൗരന്മാർ പതിവായി വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കുകൾ ഉപയോഗിച്ച് യു. എസ്. അധിഷ്ഠിത സോഷ്യൽ മീഡിയകളായ ഫേസ്ബുക്ക്, എക്സ്, യൂട്യൂബ് എന്നിവയിലെ നിയന്ത്രണങ്ങൾ മറികടക്കാറുണ്ട്.
വാട്സ് ആപ്പ്, ഗൂഗിൾ പ്ലേ പോലുള്ള ചില ജനപ്രിയ വിദേശ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള നിയന്ത്രണങ്ങൾ നീക്കാൻ ഭൂരിപക്ഷ വോട്ട് എത്തിയിരുന്നതായാണ് റിപ്പോർട്ടുകൾ. ഇറാനിലെ സർക്കാർവിരുദ്ധ പ്രതിഷേധങ്ങളിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വ്യാപകമായി ഉപയോഗിച്ചിരുന്നു.
ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇന്റർനെറ്റ് നിയന്ത്രണങ്ങൾ മറികടക്കാൻ ജനങ്ങളെ സഹായിക്കാൻ വലിയ ടെക് കമ്പനികളോട് സെപ്റ്റംബറിൽ അമേരിക്ക ആവശ്യപ്പെട്ടിരുന്നു.