രഹസ്യ ഇറാനിയൻ ഭൂഗർഭ നാവികതാവളം കാണിക്കുന്നുവെന്ന് അവകാശപ്പെടുന്ന വീഡിയോ ദൃശ്യങ്ങൾ ശനിയാഴ്ച ടെഹ്‌റാനിലെ സ്റ്റേറ്റ് ടെലിവിഷൻ പരസ്യമാക്കി. നിയുക്ത യു. എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സ്ഥാനാരോഹണത്തിനു മുന്നോടിയായി ഇസ്ലാമിക് റിപ്പബ്ലിക് അതിന്റെ ആയുധശേഖരം പുറത്തിറക്കിയ രണ്ടാമത്തെ വീഡിയോ ആണിത്.
ഗൾഫിലെ ഒരു അജ്ഞാതസ്ഥലത്തുനിന്ന് 500 മീറ്റർ താഴെയുള്ള സൈറ്റിൽ നിന്നാണ് ഈ ദൃശ്യങ്ങൾ എടുത്തത്. ദൃശ്യങ്ങൾ ചിത്രീകരിച്ച സ്പീഡ് ബോട്ടുകൾ പുതിയ തലമുറയിലെ താരെഗ് ക്ലാസ് റഡാർ ഒഴിവാക്കുന്ന സ്പീഡ് ബോട്ടുകളാണെന്ന് ടെഹ്‌റാൻ അവകാശപ്പെട്ടു. നാവികസേനാ കമാൻഡർ റിയർ അഡ്മിറൽ അലിരേസ താങ്‌സിരിക്കൊപ്പം റെവല്യൂഷണറി ഗാർഡ്‌സ് മേധാവി ജനറൽ ഹുസൈൻ സലാമി താവളം സന്ദർശിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
“ഇന്ന് നമ്മൾ കണ്ട ഭീമമായ ഉപകരണങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ വികസിപ്പിച്ച വിപ്ലവ ഗാർഡിന്റെ നാവികസേനയുടെ ശക്തിയുടെ ഒരു ചെറിയ ഭാഗമാണ്” – ജനറൽ സലാമി പറഞ്ഞു.
ട്രംപിന്റെ സ്ഥാനാരോഹണത്തിനു മുന്നോടിയായാണ് ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്.