Sunday, November 24, 2024

ഒരു ഇസ്രായേലി എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് വ്യക്തമാക്കി ഇറാന്‍

ഒരു ഇസ്രായേലി എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് വ്യക്തമാക്കി ഇറാന്‍. ഇറാന്റെ പരമോന്നത നേതാവിന്റെ മുതിര്‍ന്ന ഉപദേഷ്ടാവ് യഹ്യ റഹീം സഫാവിയാണ് ഇക്കാര്യം പറഞ്ഞത്. ഇസ്രായേലുമായുള്ള ഏറ്റുമുട്ടല്‍ നിയമപരമായ അവകാശമായാണ് ടെഹ്‌റാന്‍ വീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞതായി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സിറിയയില്‍ കോണ്‍സുലേറ്റിനുനേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് ഉചിത മറുപടി നല്‍കുമെന്ന് കഴിഞ്ഞ ദിവസം ഇറാന്‍ ആവര്‍ത്തിച്ചിരുന്നു.

തെക്കന്‍ ഗാസയില്‍നിന്ന് സൈന്യത്തെ പിന്‍വലിച്ചിരിക്കുകയാണ് ഇസ്രായേല്‍. 98ാം ഡിവിഷന്റെ മൂന്നു ബ്രിഗേഡുകളെയാണ് നാലുമാസത്തിനുശേഷം പിന്‍വലിച്ചത്. ഒരു ഡിവിഷന്‍ തെക്കന്‍ഗാസയില്‍ തുടരും. അടുത്തഘട്ട സൈനിക നീക്കവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് പിന്മാറ്റമെന്നാണ് ഐ.ഡി.എഫിന്റെ വിശദീകരണം. എന്നാല്‍ ആറുമാസമായി തുടരുന്ന െൈസനിക നടപടിക്കിടെയുള്ള സുപ്രധാന നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

 

Latest News