ഇറാനു നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തെ നിസാരവല്‍ക്കരിച്ച് ഇറാനിയന്‍ വിദേശകാര്യമന്ത്രി ഹുസൈന് അമിറബ്ദുല്ലാഹിയന്‍. ആക്രമണവുമായി ഇസ്രായേലിന് എന്തെങ്കിലും ബന്ധമുണ്ടോയെന്ന കാര്യം വ്യക്തമല്ല. ഇക്കാര്യത്തില്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഇറാനു നേരെ ആക്രമണമുണ്ടായത്. ഇറാന്റെ അതിര്‍ത്തി കടന്നെത്തിയ മൂന്നു ഡ്രോണുകള്‍ വെടിവച്ചിട്ടിരുന്നു. എന്നാല്‍ അത് ഡ്രോണല്ലെന്നും കളിപ്പാട്ടമാണെന്നും പറഞ്ഞ് വിദേശകാര്യമന്ത്രി സംഭവത്തെ ലഘൂകരിച്ചു.
അത് ഡ്രോണുകളല്ല, കുട്ടികള്‍ കളിക്കാന്‍ ഉപയോഗിക്കുന്ന കളിപ്പാട്ടമാണ്്. ഇതും ഇസ്രായേലും തമ്മില്‍ എന്തെങ്കിലും ബന്ധമുള്ളതായി തെളിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച പുലര്‍ച്ചെ ഇറാന് നഗരമായ ഇസ്ഫഹാനില്‍ ചെറിയ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി ഇറാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇസ്ഫഹാനിലെ എയര്‍ഫോഴ്സ് ബേസിലാണ് ആക്രമണം ഉണ്ടായത്. എന്നാല്‍ ആക്രമണത്തില്‍ ഇറാന് കാര്യമായ കോട്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല. സംഭവത്തില്‍ ഇസ്രായേല്‍ ഇതുവരെ പ്രതികരിച്ചില്ല.