ഇറാന് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിഫോമിസ്റ്റ് സ്ഥാനാര്‍ഥി മസൂദ് പെസസ്കിയാന് വിജയം. ജൂണ്‍ 28ന് നടന്ന വോട്ടെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്കും ജയത്തിനാവശ്യമായ 50 % വോട്ടു കിട്ടാത്തതിനെ തുടര്‍ന്നാണ് ഇന്നലെ വീണ്ടും വോട്ടെടുപ്പ് നടത്തിയത്.
ജൂണ്‍ 28ലെ വോട്ടെടുപ്പില്‍ മിതവാദിയായ പാര്‍ലമെന്റ് അംഗം മസൂദ് പെസസിയാന് ഒരു കോടി വോട്ടു നേടി മുന്നിലായിരുന്നു. യാഥാസ്ഥിതികപക്ഷ സ്ഥാനാര്‍ഥി സയീദ് ജലീലി ആയിരുന്നു തൊട്ടു പിന്നില്‍.
പ്രസിഡന്റ് ഇബ്രാഹിം റഈസി കഴിഞ്ഞ മാസം ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നാണ് ഇറാനില്‍ ഇടക്കാല തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.