ഇസ്ലാമിസ്റ്റുകളും തീവ്രവാദികളും ജീവിതത്തിന്റെ എല്ലാ തുറകളിലും അധികാരം കയ്യടക്കി കൊണ്ടിരിക്കുകയാണ് എന്ന് തുറന്ന് പറഞ്ഞ് ബ്രിട്ടന്റെ മുന്‍ ആഭ്യന്തര സെക്രട്ടറിയും ഇന്ത്യന്‍ വംശജയുമായ സുവല്ല ബ്രെവര്‍മാന്‍. വ്യത്യസ്ത വിശ്വാസങ്ങളും വംശങ്ങളും സമാധാനപരമായി സഹവര്‍ത്തിത്വമുള്ള മഹത്തായ രാഷ്ട്രമെന്ന നിലയില്‍ ഇംഗ്ലണ്ടിന് അതിന്റെ അസ്തിത്വം നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും ബ്രിട്ടന്റെ മുന്‍ ആഭ്യന്തര സെക്രട്ടറി അവകാശപ്പെട്ടു. സ്വതന്ത്രമായ ആവിഷ്‌കാരവും ബ്രിട്ടീഷ് മൂല്യങ്ങളും ഇപ്പോള്‍ ക്ഷയിച്ചു കൊണ്ടിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘വടക്കന്‍ ഇംഗ്ലണ്ടിലെ ഒരു പട്ടണത്തില്‍ ഒരു ഉപതെരഞ്ഞെടുപ്പ് ഇസ്ലാമിക തീവ്രവാദികള്‍ ഹൈജാക്ക് ചെയ്തു. നമ്മുടെ ജുഡീഷ്യറിയിലും നിയമപരമായ മേഖലയിലും സര്‍വ്വകലാശാലകളിലും അവരുടെ സ്വാധീനം നാം കാണുന്നു. ഏറ്റവും ഒടുവില്‍ അവര്‍ പാര്‍ലമെന്റിലേക്ക് വരെ പ്രവേശിച്ചു ,” ഗാസയില്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച പ്രതിപക്ഷ പ്രമേയം വോട്ടുചെയ്യാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് കോമണ്‍സ് സ്പീക്കര്‍ ലിന്‍ഡ്സെ ഹോയ്ല്‍ മാപ്പുപറയുന്നതിലേക്ക് നയിച്ച പാര്‍ലമെന്റിലെ സംഘര്‍ഷങ്ങളെ പരാമര്‍ശിച്ച് ബ്രെവര്‍മാന്‍ പറഞ്ഞു.
എന്നാല്‍ ഇത് പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകരുടെ മാത്രം കാര്യമല്ല. നമ്മുടെ മൂല്യങ്ങളും സ്വാതന്ത്ര്യങ്ങളും ജീവിതത്തിന്റെ എല്ലാ തുറകളിലും ആക്രമിക്കപ്പെടുകയാണ്. ഇസ്ലാമിസ്റ്റ് മതഭ്രാന്തന്മാരെ എതിര്‍ക്കുന്നത് ഇസ്ലാമോഫോബിയ ആയി കാണേണ്ടതില്ല; അതൊരു പൗര ധര്‍മ്മം മാത്രമാണ് ,”ബ്രാവര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.