Sunday, November 24, 2024

ദിവസവും നാല് മണിക്കൂര്‍ വീതം സൈനിക നീക്കങ്ങള്‍ നിര്‍ത്തി വയ്ക്കുമെന്ന് ഇസ്രായേല്‍

ദിവസവും നാല് മണിക്കൂര്‍ വീതം ഹമാസിനെതിരായ സൈനിക നീക്കങ്ങള്‍ നിര്‍ത്തി വയ്ക്കാന്‍ അനുമതി നല്‍കി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. മാനുഷിക ഇടനാഴികള്‍ വഴി സാധാരണക്കാരായ ആളുകള്‍ക്ക് പലായനം ചെയ്യുന്നതിനും, അവശ്യ സേവനങ്ങള്‍ കൈമാറുന്നതിനും വേണ്ടിയാണ് നടപടി.

ഹമാസ് ഭീകരരെ ഇല്ലാതാക്കുക എന്ന ലക്ഷ്യം പൂര്‍ത്തിയാക്കുന്നത് വരെ പോരാട്ടം അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നെതന്യാഹു വ്യക്തമാക്കി. പ്രദേശത്ത് കുടുങ്ങി കിടക്കുന്നവര്‍ക്ക് പുറത്തെത്തുന്നതിനും, ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനും വേണ്ടിയുള്ള ആദ്യ പടിയാണ് ഇതെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. അതേസമയം നിശ്ചിത ഇടങ്ങളില്‍ മാത്രമാകും ഇത്തരത്തിലുള്ള ഇടവേളകള്‍ അനുവദിക്കുന്നതെന്നും ഇസ്രായേല്‍ അറിയിച്ചിട്ടുണ്ട്.

 

 

Latest News