ഹമാസ് ഭീകരര്‍ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയുടെ പിന്തുണക്ക് നന്ദി പറഞ്ഞ് ഇസ്രയേല്‍. ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ നോർ ഗിലോണ്‍ ആണ് സര്‍ക്കാരിനും ജനങ്ങള്‍ക്കും നന്ദി പറഞ്ഞ് രംഗത്തെത്തിയത്. രാജ്യത്തുളള ഇന്ത്യന്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്കൊപ്പം മറ്റൊരു ഐഡിഎഫ് (ഇസ്രായേല്‍ പ്രതിരോധ സേന) ഉണ്ടാക്കാമെന്നും അദ്ദേഹം അറിയിച്ചു.
”ഇസ്രായേല്‍ എംബസിയുടെ സോഷ്യല്‍ മീഡിയ നോക്കൂ, അതിശയകരമാണ്. ഇന്ത്യന്‍ സന്നദ്ധപ്രവര്‍ത്തകരുമായി എനിക്ക് മറ്റൊരു ഐഡിഎഫ് ഉണ്ടാകാം. ഇസ്രായേലിനായി പോയി പോരാടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, താന്‍ സന്നദ്ധസേവനം നടത്താമെന്നൊക്കെ ഇന്ത്യക്കാര്‍ എന്നോട് പറയുന്നു. ഈ ശക്തമായ പിന്തുണ അഭൂതപൂര്‍വമാണ്,” ഗിലോണ്‍ പറഞ്ഞു. ഇസ്രായേലിനെ പിന്തുണക്കുകയും ആക്രമണങ്ങളെ അപലപിക്കുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്ന് ലഭിച്ച പിന്തുണയുടെ തോത് ഞങ്ങള്‍ മറക്കില്ലന്നും ഇസ്രായേലിന് പിന്തുണയുമായി മന്ത്രിമാരില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും വ്യവസായികളില്‍ നിന്നും തനിക്ക് ഫോണ്‍ കോളുകള്‍ ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള അടുപ്പം എനിക്ക് വിശദീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.