Sunday, November 24, 2024

ഖാന്‍ യൂനിസില്‍ നിന്ന് ഒഴിയാന്‍ കിഴക്കന്‍ മേഖലയില്‍ അഭയം പ്രാപിച്ചവരോട് ഇസ്രായേല്‍ സൈന്യം

തെക്കന്‍ ഗാസ നഗരമായ ഖാന്‍ യൂനിസിന്റെ കിഴക്കന്‍ പകുതിയില്‍ നിന്ന് പാലസ്തീന്‍ പൗരന്‍മാരെ കൂട്ടത്തോടെ ഒഴിപ്പിക്കാന്‍ ഇസ്രായേല്‍ സൈന്യം ഉത്തരവിട്ടു. നിലവില്‍ കുടിയിറക്കപ്പെട്ട പാരന്‍മാരെക്കൊണ്ട് നിറഞ്ഞിരിക്കുന്ന തെക്കന്‍ ഗാസ നഗരം ഇസ്രായേല്‍ സൈന്യം വൈകാതെ തന്നെ പുനരധിനിവേശം ചെയ്യുമെന്നതിന്റെ സൂചനയാണ് തിങ്കളാഴ്ചത്തെ ഉത്തരവ്.

ഇസ്രായേല്‍ സൈന്യം സുരക്ഷിത മേഖലയായി നിശ്ചയിച്ചിട്ടുള്ളതും തിരക്കേറിയതും വൃത്തിഹീനവുമായ ടെന്റ് ക്യാമ്പായി മാറിയതുമായ തീരപ്രദേശമായ മുവാസിയിലേക്ക് മാറാനാണ് ജനങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്. ഹമാസ് ബറ്റാലിയനുകളെ നശിപ്പിച്ചതായി അവകാശപ്പെട്ട് നഗരത്തിന്റെ ഭൂരിഭാഗവും തകര്‍ത്ത ശേഷം ഈ വര്‍ഷം ആദ്യമാണ് ഇസ്രായേല്‍ സൈന്യം ഖാന്‍ യൂനിസില്‍ നിന്ന് പിന്‍വാങ്ങിയത്.

സമീപ പട്ടണമായ റഫയില്‍ ഇസ്രായേലിന്റെ തുടര്‍ന്നുള്ള ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട 1.3 ദശലക്ഷം ആളുകളില്‍ പലരും ഖാന്‍ യൂനിസില്‍ അഭയം പ്രാപിച്ചു. റഫ ഓപ്പറേഷന്‍ അവസാന ഘട്ടത്തിലാണെന്നാണ് ഇസ്രായേല്‍ പറയുന്നത്. കഴിഞ്ഞ ആഴ്ച, ഗാസ സിറ്റിയുടെ വടക്കുഭാഗത്തുള്ള പാലസ്തീനികളെ ഷിജയ്യ മേഖലയില്‍ നിന്ന് ഒഴിപ്പിക്കാന്‍ സൈന്യം ഉത്തരവിട്ടു. തീവ്രമായ പോരാട്ടവും വ്യാപകമായ പലായനവുമാണ് ഇവിടെ നടക്കുന്നത്.

 

Latest News