ബ്രസീലില്‍ വിന്‍യെദോ നഗരത്തില്‍ യാത്രാവിമാനം തകര്‍ന്നുവീണ് 62 പേര്‍ കൊല്ലപ്പെട്ടു. ജനവാസ മേഖലയിലായതിനാല്‍ ഒട്ടേറെ വീടുകളും തകര്‍ന്നു.
പരാന സംസ്ഥാനത്തെ കസ്‌കവെലില്‍നിന്നു സാവോപോളോയിലെ മുഖ്യ രാജ്യാന്തര വിമാനത്താവളത്തിലേക്കു പോയ എടിആര്‍-72 വിമാനത്തില്‍ 58 യാത്രക്കാരും 4 ക്രൂ അംഗങ്ങളുമുണ്ടായിരുന്നുവെന്ന് വോപാസ് എയര്‍ലൈന്‍സ് അറിയിച്ചു.
വിമാനം നിയന്ത്രണമറ്റു കുത്തനെ വീഴുന്നതിന്റെയും തീപിടിക്കുന്നതിന്റെയും വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. അപകടകാരണം വ്യക്തമല്ല. സാവോപോളോ നഗരത്തില്‍നിന്ന് 80 കിലോമീറ്റര്‍ അകലെയാണു അപകടമുണ്ടായത്.
മറ്റൊരു ദൃശ്യങ്ങളില്‍ വിമാനം ആടിയുലഞ്ഞ് താഴേക്ക് പതിക്കുന്നതും വ്യക്തമാകുന്നുണ്ട്. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം. അപകടത്തിന്റെ കാരണമടക്കം ഉള്ള വ്യക്തമായ വിവരങ്ങള്‍ ലഭ്യമായി വരികയാണ്.