ഇസ്രായേലിന് ആയുധ ഉപരോധം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെയും മറ്റ് പാശ്ചാത്യ നേതാക്കളെയും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ശനിയാഴ്ച രാത്രി രൂക്ഷമായി വിമര്‍ശിച്ചതായി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ടു ചെയ്തു.
ഈ നേതാക്കൾ കാപട്യക്കാരാണെന്ന് ആരോപിച്ച നെതന്യാഹു, ഇറാൻ ഈ മേഖലയിൽ തങ്ങളുടെ ഭീകര സംഘടനകള്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നത് തുടരുമ്പോൾ, ഭീകരതയ്ക്കെതിരെ നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന രാജ്യങ്ങൾ ഇപ്പോൾ സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ കഴിവിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞു.
“ഹിസ്ബുല്ലയ്ക്കും ഹൂത്തികൾക്കും ഹമാസിനും മറ്റ് പ്രോക്സികൾക്കും ഇറാൻ ആയുധ ഉപരോധം ഏർപ്പെടുത്തുന്നുണ്ടോ? തീർച്ചയായും ഇല്ല.” നെതന്യാഹു ചൂണ്ടിക്കാണിച്ചു.
“ഭീകരതയുടെ ഈ അച്ചുതണ്ട് ഒരുമിച്ച് നിൽക്കുന്നു. എന്നാൽ ഈ ഭീകരാക്രമണത്തെ എതിർക്കുന്ന രാജ്യങ്ങൾ ഇസ്രായേലിന് ആയുധ ഉപരോധം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നു. ഇത് അപമാനകരമാണ്.”
ഇസ്രായേലിന്റെ സൈനിക നടപടികളിൽ, ആശങ്ക പ്രകടിപ്പിച്ച മാക്രോൺ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നേതാക്കളിൽ നിന്നുള്ള സമ്മർദ്ദത്തെ തുടർന്നാണ് നെതന്യാഹുവിന്റെ പരാമർശം. നൂറുകണക്കിന് ഇസ്രായേലി സിവിലിയന്മാർ കൊല്ലപ്പെട്ട ഹമാസിന്റെ ഒക്ടോബർ 7-ലെ ആക്രമണത്തിന് ശേഷം ഇസ്രായേൽ രൂക്ഷമായ ആക്രമണമാണ് ഭീകരസംഘടനകള്‍ക്കെതിരെ നടത്തുന്നത്.
ഇസ്രായേലിലേക്കുള്ള ആയുധ വിതരണം പുനഃപരിശോധിക്കണമെന്ന് മാക്രോൺ ശനിയാഴ്ച ഒരു അഭിമുഖത്തിൽ നിർദ്ദേശിച്ചിരുന്നു.