ഇസ്രയേല്‍ സേന ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു. ഇതോടെ കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം 47 ആയി. ഇതില്‍ 16 കുട്ടികളും 4 സ്ത്രീകളും ഉള്‍പ്പെടുന്നു.
ഇസ്ലാമിക് ജിഹാദിന്റെ നേതാക്കളെ ലക്ഷ്യമിട്ട് കഴിഞ്ഞ വെള്ളിയാഴ്ച ഗാസയിലെ ജനവാസകേന്ദ്രങ്ങളില്‍ ആരംഭിച്ച വ്യോമാക്രമണം 3 ദിവസം നീണ്ടു. പ്രത്യാക്രമണമായി നൂറുകണക്കിന് റോക്കറ്റുകള്‍ ഇസ്രയേലിലും പതിച്ചു. ഈജിപ്തിന്റെ മധ്യസ്ഥതയിലാണ് ഞായറാഴ്ച വെടിനിര്‍ത്തലുണ്ടായത്.