Sunday, November 24, 2024

ലഷ്‌കര്‍-ഇ-തൊയ്ബയെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് ഇസ്രായേല്‍

പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍-ഇ-തൊയ്ബയെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് ഇസ്രായേല്‍. ഭീകരസംഘടനയായി ലഷ്‌കര്‍-ഇ-തൊയ്ബയെ പ്രഖ്യാപിക്കുന്നതായി പ്രസ്താവനയിലൂടെയാണ് ഇസ്രായേൽ അറിയിച്ചത്. ഇതു സംബന്ധിച്ച് ഇന്ത്യാ ഗവണ്‍മെന്റ് അഭ്യര്‍ഥനകളൊന്നും നടത്തിയിട്ടില്ലെന്നും ഇസ്രയേല്‍വൃത്തങ്ങള്‍ വ്യക്തമാക്കി.

“യു.എന്‍ സുരക്ഷാ കൗണ്‍സിലും, യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റും അതോടൊപ്പം ആഗോളതലത്തില്‍ അംഗീകരിക്കുകയും ചെയ്തിട്ടുള്ള ഭീകരസംഘടനകളെ മാത്രമേ ഇസ്രായേല്‍ ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തൂ. അതിനാല്‍ ലഷ്‌കറിനെ പട്ടികയിൽ ഉൾപ്പെടുത്താന്‍വേണ്ടി കഴിഞ്ഞ കുറച്ചുമാസങ്ങളായി തങ്ങള്‍ പ്രവര്‍ത്തിക്കുകയായിരുന്നു” – ഇസ്രായേൽ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നൂറുകണക്കിന് ഇന്ത്യന്‍ പൗരന്മാരുടെയും മറ്റുള്ളവരുടെയും കൊലപാതകത്തിന് ഉത്തരവാദികളായ ഒരു ഭീകരസംഘടനയാണ് ലഷ്‌കര്‍-ഇ-തൊയ്ബയെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്.

“2008 നവംബര്‍ 26 -ൽ ലഷ്കർ നടത്തിയ പ്രവര്‍ത്തനങ്ങള്‍, സമാധാനംതേടുന്ന എല്ലാ രാജ്യങ്ങളിലും സമൂഹങ്ങളിലും ഇപ്പോഴും ശക്തമായി പ്രതിധ്വനിക്കുന്നു. ഇസ്രായേല്‍രാഷ്ട്രം, ഭീകരതയുടെ എല്ലാ ഇരകള്‍ക്കും മുംബൈ ആക്രമണത്തില്‍ അതിജീവിച്ചവര്‍ക്കും ദുഃഖിതരായ കുടുംബങ്ങള്‍ക്കും ആത്മാര്‍ഥമായ അനുശോചനം അറിയിക്കുന്നു. മെച്ചപ്പെട്ടതും സമാധാനപൂര്‍ണവുമായ ഒരു ഭാവിയുടെ പ്രതീക്ഷയില്‍ ഞങ്ങള്‍ നിങ്ങളോടൊപ്പം ഐക്യത്തോടെ നിലകൊള്ളുന്നു” – ഇസ്രായേല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

Latest News