Thursday, May 15, 2025

ലബനനിലേക്കും ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍

അതിര്‍ത്തിരാജ്യമായ ലബനനിലേക്കും ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. തെക്കന്‍ ലബനനില്‍ ഇസ്രായേല്‍ നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ ഹിസ്ബുള്ള നേതാവ് കൊല്ലപ്പെട്ടു. ഹിസ്ബുള്ളയുടെ ജെറ്റ് വിമാനവും ആയുധസംഭരണ കേന്ദ്രവും തകര്‍ത്തതായി ഇസ്രായേല്‍ അവകാശപ്പെട്ടു. തിരിച്ചടിയായി വടക്കന്‍ ഇസ്രായേലിലെ വിവിധ കേന്ദ്രങ്ങളിലേക്ക് ഹിസ്ബുള്ള റോക്കറ്റ് ആക്രമണം നടത്തി.

ലബനനിലേക്കുള്ള ആക്രമണം ഒഴിവാക്കണമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു. യുദ്ധം മധ്യപൗരസ്ത്യദേശമാകെ വ്യാപിച്ചാല്‍ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലബനനുമായി സംഘര്‍ഷം ഒഴിവാക്കണമെന്ന് അമേരിക്കയും ഇസ്രയേലിനോട് ആവശ്യപ്പെട്ടു. എന്നാല്‍, ആക്രമണം കൂടുതല്‍ രൂക്ഷമാക്കുമെന്ന സൂചനകളാണ് ഇസ്രായേല്‍ നല്‍കുന്നത്. ആക്രമണം വ്യാപിപ്പിച്ചാല്‍ ഇസ്രായേലിന്റെ ഒരു ഭാഗവും സുരക്ഷിതമായിരിക്കില്ലെന്ന് ഹിസ്ബുള്ള നേതാവ് ഹസന്‍ നാസറുള്ള മുന്നറിയിപ്പ് നല്‍കി.

Latest News