Monday, April 21, 2025

ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി ഇസ്രായേല്‍

സിറിയയിലെ ലെബനീസ് ഗ്രൂപ്പായ ഹിസ്ബുള്ളയുടെ കേന്ദ്രങ്ങളില്‍ ബോംബാക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം. ഗാസയില്‍ ഹമാസ് തീവ്രവാദികളോട് പോരാടുന്നതിനൊപ്പം തന്നെ, ഹിസ്ബുള്ളയെ നേരിടാനും തങ്ങളും തയാറാണെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു.

കൃത്യമായ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ പ്രതിരോധ സേന പ്രസ്താവനയില്‍ വ്യക്തമാക്കി. ആക്രമണത്തിന്റെ വീഡിയോയും സൈന്യം പുറത്തുവിട്ടിട്ടുണ്ട്.

 

Latest News