യു.എന്‍.ആര്‍.ഡബ്ല്യു.എയെ ഭീകര സംഘടനയായി മുദ്രകുത്താന്‍ ലക്ഷ്യമിട്ടുള്ള ബില്ലിന് പ്രാഥമിക അംഗീകാരം നല്‍കി ഇസ്രായേല്‍ പാര്‍ലമെന്റ്. പലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള ഐക്യരാഷ്ട്ര സഭ ഏജന്‍സിയാണ് യു.എന്‍.ആര്‍.ഡബ്ല്യു.എ. അന്തിമ തീരുമാനത്തിന് മുമ്പായി കൂടുതല്‍ പരിശോധനക്കും ചര്‍ച്ചയ്ക്കുമായി ബില്‍ വിദേശകാര്യ പ്രതിരോധ സമിതിക്ക് അയയ്ക്കും.
ഏജന്‍സിയുമായുള്ള എല്ലാവിധ ബന്ധങ്ങളും വിച്ഛേദിക്കാന്‍ ബില്ലില്‍ നിര്‍ദേശമുണ്ട്. ഇസ്രായേല്‍ നീക്കത്തിനെതിരെ വിവിധ സംഘടനകള്‍ രംഗത്തുവന്നു. ഏജന്‍സിയെ തകര്‍ക്കാനുള്ള ഏറ്റവും പുതിയ പ്രചാരണമാണിതെന്ന് യു.എന്‍.ആര്‍.ഡബ്ല്യു.എ വക്താവ് ജൂലിയറ്റ് തൗമ പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ ചരിത്രത്തില്‍ ഇത്തരം നടപടികള്‍ കേട്ടുകേള്‍വി പോലുമില്ലാത്തതാണെന്നും അവര്‍ വ്യക്തമാക്കി.