Wednesday, May 14, 2025

ഇറാനിലെ വിമാനത്താവളത്തില്‍ ഇസ്രായേലിന്റെ വ്യോമാക്രമണം

ഇറാനിലെ വിമാനത്താവളത്തില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം. സിറിയയിലെ ഇറാന്‍ എമ്പസിയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ ഇസ്രായേലില്‍ ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രായേല്‍ ഫൈറ്ററുകള്‍ ഇറാന്റെ അതിര്‍ത്തി കടന്നത്.

ഇറാന്‍ നഗരമായ ഇസാഫാഹനിലുള്ള വിമാനത്താവളത്തിലാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ പ്രവിശ്യയില്‍ നിരവധി ഇറാനിയന്‍ ആണവകേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഇറാന്റെ യുറാനിയം എന്റിച്ച്മെന്റ് പ്രോഗ്രാമിന്റെ കേന്ദ്രം ഇവിടെയാണ്.

കഴിഞ്ഞാഴ്ച, സിറിയയിലെ ഇറാന്‍ എമ്പസിയില്‍ നടന്ന ഇസ്രായേല്‍ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കിയിരുന്നു. മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ വലിയ നാശനഷ്ടങ്ങള്‍ നേരിടേണ്ട സാഹചര്യമുണ്ടാകുമെന്ന യുഎന്‍ ജനറല്‍ സെക്രട്ടറിയുടെ മുന്നറിയിപ്പിന്, ഇറാന്റെ താല്‍പര്യങ്ങള്‍ക്ക് എതിരെയുള്ള എന്ത് കൈകടത്തുലകളെയും നേരിടാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്നാണ് ഇറാന്‍ മറുപടി നല്‍കിയത്.

Latest News