പാലസ്തീന് അനുകൂല ഭീകരസംഘടനയായ ഹമാസ് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മലയാളി യുവതിക്ക് പരിക്കേറ്റു. കണ്ണൂര്‍ ശ്രീകണ്ഠാപുരം വളക്കൈ സ്വദേശി ഷീജാ ആനന്ദിനാണ് പരിക്കേറ്റത്. ഇസ്രായേല്‍ സമയം ശനിയാഴ്ച്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം.
സൗത്ത് ഇസ്രായേലിലെ അഷ്കിലോണില്‍ ഏഴ് വര്‍ഷമായി കെയര്‍ ടേക്കറായി ജോലി ചെയ്യുന്നയാളാണ് ഷീജാ. ഇവര്‍ വീട്ടിലേക്ക് വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ ഹമാസ് ആക്രമണം നടക്കുകയും പരിക്കേല്‍ക്കുകയുമായിരുന്നു എന്നാണ് വിവരം. “ഫോണ്‍ കോളിനിടെ വലിയ ശബ്ദത്തോടെ ഒരു പൊട്ടിത്തെറി ഉണ്ടായി. ഉടന്‍ ഫോണ്‍ കട്ടായി. തുടര്‍ന്ന് ഷീജയെ വീട്ടുകാര്‍ക്ക് ബന്ധപ്പെടാന്‍ സാധിച്ചില്ല.” ഷീജയുടെ ബന്ധിക്കള്‍ പറഞ്ഞു. ഷീജയ്ക്ക് പുറമെ ഇവര്‍ ജോലി ചെയ്യുന്ന വീട്ടിലെ ആളുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. കാലിന് പരിക്കേറ്റ ഷീജയെ ഉടന്‍ തന്നെ സമീപത്തുള്ള ബെര്‍സാലൈ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വിദഗ്ധ ചികിത്സക്കായി പിന്നീട് ടെല്‍ അവീവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
.