ലെബനൻ സംഭവവികാസങ്ങളെക്കുറിച്ചു സംസാരിക്കവേ, ഇസ്രായേൽ പോരാടുന്നത് ‘ലോകത്തിലുള്ള എല്ലാ രാജ്യങ്ങളുടെയും സ്വതന്ത്ര നിലനില്‍പ്പിനു’ വേണ്ടിയാണ് എന്ന് ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് പ്രസ്താവിച്ചു.
ഞായറാഴ്ച ‘സ്കൈ ന്യൂസി’നോട് സംസാരിക്കുന്ന വേളയിലാണ് ഇസ്രായേൽ പ്രസിഡന്റിന്റെ ഈ വാക്കുകൾ. ഇസ്രായേലിലെയും ലെബനനിലെയും സംഭവവികാസങ്ങളാണ് സ്കൈ ന്യൂസുമായി ചർച്ച ചെയ്തത്.
ഹിസ്ബുള്ളയുമായുള്ള സമ്പൂർണ്ണ യുദ്ധത്തിൽ ഇസ്രായേലിന് താൽപ്പര്യമില്ലെങ്കിലും, ഇസ്രായേൽ ‘ലോകത്തിലുള്ള എല്ലാ രാജ്യങ്ങളുടെയും സ്വതന്ത്ര നിലനില്‍പ്പിനു’വേണ്ടി പോരാടുകയാണ് എന്ന ശക്തമായ പ്രസ്താവന, യുദ്ധത്തെക്കുറിച്ചുള്ള ഇസ്രയേലിന്റെ നിലപാടാണെന്ന് ‘ജറുസലേം പോസ്റ്റ്’ റിപ്പോട്ട് ചെയ്തു.
ലെബനനിലെ പേജർ ആക്രമണത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ആക്രമണത്തിന് പിന്നിൽ ഇസ്രായേലാണെന്ന അവകാശവാദം ഹെർസോഗ് നിരസിച്ചതായും സ്കൈ ന്യൂസ് റിപ്പോർട്ടിൽ പറയുന്നു.