Monday, April 7, 2025

‘അന്താരാഷ്ട്ര കോടതി കടന്നാക്രമിക്കുന്നു’; റാഫയിലെ സൈനിക നടപടി അവസാനിപ്പിക്കണമെന്ന ഉത്തരവ് തള്ളി ഇസ്രായേല്‍

റാഫയില്‍ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കണമെന്നുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ് ഇസ്രായേല്‍ തള്ളി. തങ്ങള്‍ വംശഹത്യ നടത്തുന്നു എന്ന ആരോപണം തെറ്റാണെന്നും തങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര കോടതി നടത്തുന്ന ഇത്തരം നീക്കങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നുമാണ് ഇസ്രായേലിന്റെ പ്രതികരണം.

ഗാസയിലെ റഫായില്‍ നടത്തുന്ന ആക്രമണം ഇസ്രായേല്‍ ഉടന്‍ നിര്‍ത്തണമെന്നായിരുന്നു അന്താരാഷ്ട്ര നീതിന്യായ കോടതി (ഐസിജെ)യുടെ ആവശ്യം. ഗസയില്‍ ഇസ്രായേല്‍ വംശഹത്യ നടത്തുന്നു എന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സികള്‍ക്ക് ഗാസയിലേക്ക് പ്രവേശനം അനുവദിക്കണം, ഉത്തരവില്‍ സ്വീകരിക്കുന്ന നടപടികളുടെ പുരോഗതിയെക്കുറിച്ച് ഒരു മാസത്തിനകം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണം.

ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കാനായി റഫ അതിര്‍ത്തി തുറക്കണം എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളായിരുന്നു കോടതി മുന്നോട്ടുവച്ചത്. ഗാസയ്ക്ക് എതിരായ ഇസ്രായേല്‍ സൈനിക നീക്കത്തിന് എതിരെ ദക്ഷിണാഫ്രിക്ക ഫയല്‍ചെയ്ത കേസിന്റെ ഭാഗമായി വാദം കേള്‍ക്കലിനിടെയാണ് റഫായിലെ ആക്രമണം ചൂണ്ടിക്കാട്ടിയിരുന്നു ഇതിലാണ് ഐസിജെയുടെ വിധി ഉണ്ടായിരിക്കുന്നത്. എന്നാല്‍, ധാര്‍മികമായി അംഗീകരിക്കാന്‍ സാധിക്കാത്തതും പ്രതിഷേധാത്മകവും, അന്താരാഷ്ട്ര കോടതിയുടെ നീക്കമെന്നാണ് ഇസ്രായേല്‍ നിലപാട്.

Latest News