Wednesday, May 14, 2025

അല്‍ ജസീറ നിരോധിക്കാന്‍ ഇസ്രായേല്‍; പാര്‍ലമെന്റില്‍ പ്രത്യേക നിയമം പാസാക്കി

അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറ നിരോധിക്കുന്നതിനായി പാര്‍ലമെന്റില്‍ പ്രത്യേക നിയമം പാസാക്കി ഇസ്രായേല്‍. ബില്‍ ഉടന്‍ തന്നെ പാസാക്കാന്‍ സെനറ്റിന് നിര്‍ദേശം നല്‍കിയ പ്രധാനമന്ത്രി ബെഞ്ചെമിന്‍ നെതന്യാഹു അല്‍ ജസീറ അടച്ചുപൂട്ടന്‍ ഉടന്‍ നടപടിയെടുക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു.

ടൈംസ് ഓഫ് ഇസ്രായേലിനെയും എഎഫ്പിയേയും ഉദ്ധരിച്ചുകൊണ്ട് അല്‍ ജസീറയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 70-10 വോട്ടുനിലയിലാണ് പാര്‍ലമെന്റില്‍ നിയമം പാസാക്കിയത്. വിദേശ ചാനലുകളുടെ ഓഫീസുകള്‍ നിരോധിക്കുന്നതിനുള്ള അധികാരവും നിയമം സര്‍ക്കാരിന് നല്‍കുന്നു.

 

Latest News