Tuesday, November 26, 2024

അതിർത്തി പോരാട്ടത്തിൽ ഹിസ്ബുള്ളയ്ക്കും ലെബനനും മുന്നറിയിപ്പ് നൽകി ഇസ്രായേൽ

മിലിഷ്യ ഗ്രൂപ്പിന്റെ ആക്രമണം തുടർന്നാൽ ലെബനനുമായുള്ള അതിർത്തിയിൽ നിന്ന് ഹിസ്ബുള്ളയെ നീക്കം ചെയ്യാൻ ഇസ്രായേൽ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകി ഇസ്രായേൽ മന്ത്രി. വടക്കൻ ഇസ്രായേലിൽ തീവ്രവാദികൾ വെടിയുതിർക്കുന്നത് നിർത്തിയില്ലെങ്കിൽ ഇസ്രായേൽ സൈന്യം ഇടപെടുമെന്ന് മന്ത്രി ബെന്നി ഗാന്റ്സ് വ്യക്തമാക്കി.

വടക്കൻ മേഖലയിൽ കൂടുതൽ പോരാട്ടത്തിന് സൈനികർ സജ്ജരാണെന്നു ഇസ്രായേൽ പ്രതിരോധ സേനാ മേധാവി വെളിപ്പെടുത്തി. “ഞങ്ങളുടെ ആദ്യ ദൗത്യം വടക്കൻ നിവാസികൾക്ക് സുരക്ഷയും സുരക്ഷിതത്വബോധവും പുനഃസ്ഥാപിക്കുക എന്നതാണ്, ഇതിന് സമയമെടുക്കും,” ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഹെർസി ഹലേവി പറഞ്ഞു.

ഒക്‌ടോബർ ഏഴിന് ഇസ്രയേലിനെതിരായ ഹമാസിന്റെ ആക്രമണത്തിന് ശേഷം അതിർത്തി കടന്നുള്ള വെടിവയ്പുകൾ വർദ്ധിച്ചുവരികയാണ്.
ഒക്‌ടോബർ 8 ന് ശേഷം ഒരു ദിവസം ഏറ്റവും കൂടുതൽ അതിർത്തി കടന്നുള്ള ആക്രമണങ്ങൾ ബുധനാഴ്ചയാണ് ഹിസ്ബുള്ള നടത്തിയതെന്ന് സുരക്ഷാ വൃത്തങ്ങൾ വെളിപ്പെടുത്തി. ഇത് ഗാസയിലെ സംഘർഷം മേഖലയിലുടനീളം വ്യാപകമാകുമെന്ന ആശങ്കയിലേക്ക് നയിച്ചിരിക്കുകയാണ്.

“ഇസ്രായേലിന്റെ വടക്കൻ അതിർത്തിയിലെ സ്ഥിതിഗതികൾ മാറ്റം ആവശ്യപ്പെടുന്നു. ഒരു നയതന്ത്ര പരിഹാരത്തിനുള്ള സമയം തീർന്നു. ഇസ്രായേലിന്റെ വടക്കൻ നിവാസികൾക്ക് നേരെയുള്ള വെടിവയ്പ്പ് തടയാനും ഹിസ്ബുള്ളയെ അതിർത്തിയിൽ നിന്ന് അകറ്റാനും ലോകവും ലെബനീസ് സർക്കാരും പ്രവർത്തിച്ചില്ലെങ്കിൽ, ഐഡിഎഫ് അത് ചെയ്യും”- മിസ്റ്റർ ഗാന്റ്സ് ബുധനാഴ്ച രാത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

എന്നാൽ ഞങ്ങൾ യുദ്ധങ്ങൾ അവസാനിപ്പിക്കുകയാണെന്നും അത് ചെയ്യേണ്ടത് ഇസ്രായേൽ ആണെന്നും ഞങ്ങൾക്ക് അതിർത്തി വർധിപ്പിക്കേണ്ട ആവശ്യം ഇല്ലെന്നുമാണ് ഇസ്രായേൽ മുന്നറിയിപ്പിനോട് യുകെയിലെ ലെബനീസ് അംബാസഡർ റാമി മൊർതാഡ പ്രതികരിച്ചത്.

Latest News