Monday, November 25, 2024

മിഡില്‍ ഈസ്റ്റ് ഭീകരതയ്ക്കെതിരെ പശ്ചാത്യരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇസ്രയേല്‍

പശ്ചിമേഷ്യയില്‍ ഇസ്രയേലും ഹമാസ് ഭീകരരും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ പശ്ചാത്യരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇസ്രയേല്‍ രംഗത്ത്. ഇപ്പോള്‍ മിഡില്‍ ഈസ്റ്റിന്റെ ഭീകരതയ്ക്കു മുന്‍പില്‍ വഴങ്ങിയാല്‍ അടുത്തത് യൂറോപ്പ് ആയിരിക്കും സംഘട്ടനങ്ങള്‍ക്ക് ഇരയാകുക എന്നാണ്
ഇസ്രയേലിന്റെ മുന്നറിയിപ്പ്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ് പാശ്ചാത്യരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

“ഒക്ടോബര്‍ ഏഴിന് ഇസ്രയേലിലുണ്ടായ ആക്രമണങ്ങള്‍ക്കുപിന്നില്‍ ഹമാസ് മാത്രമല്ല, തീവ്രവാദത്തിന്റെ അച്ചുതണ്ടായ ഇറാനാണ് അവരെ നയിക്കുന്നത്. ഇതില്‍ ഹിസ്ബുള്ളയും ഹമാസും ഹൂതികളും അവരുടെ മറ്റു സഹായികളും ഉള്‍പ്പെടുന്നുണ്ട്. ഇവരുടെ അടുത്തലക്ഷ്യം യൂറോപ്പ് ആയിരിക്കും. അതിനാല്‍ ഹമാസിന്റെ അവസാനംവരെ യുദ്ധം നിര്‍ത്തില്ല” – നെതന്യാഹു പറഞ്ഞു. ഇപ്പോള്‍ നടക്കുന്നത് നാഗരികതയും പ്രാകൃതത്വവും തമ്മിലുള്ള പോരാട്ടമാണെന്നും ഇതിനുവഴങ്ങിയാല്‍ ആരും സുരക്ഷിതരായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമണമാണ് നിലവിലെ യുദ്ധത്തിന് തുടക്കമിട്ടത്. അന്ന് ഇസ്രായേലില്‍ 1400 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് കടുത്ത തിരിച്ചടിയാണ് ഇസ്രായേല്‍ നടത്തിയത്. ഗാസാമുനമ്പിലെ ഹമാസ് കേന്ദ്രങ്ങള്‍ക്കുനേരെ ഇസ്രായേല്‍ തുടര്‍ച്ചയായി വ്യോമ-കര ആക്രമണം നടത്തുകയാണ്.

Latest News