Sunday, May 18, 2025

യെമനിൽ ഹൂതി നിയന്ത്രണത്തിലുള്ള രണ്ടു തുറമുഖങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണം

യെമനിൽ ഹൂതി നിയന്ത്രണത്തിലുളള ഹൊദൈദ, അൽ-സാലിഫ് എന്നീ തുറമുഖങ്ങളിൽ ഇസ്രായേൽ സൈന്യം ആക്രമണം നടത്തിയതായി ഒരു ഇസ്രായേലി ഉദ്യോഗസ്ഥൻ പറഞ്ഞതായി ജെറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഈ തുറമുഖങ്ങൾ ആയുധങ്ങൾ കൈമാറുന്നതിനാണ് ഉപയോഗിക്കുന്നതെന്നും ഭീകരത പ്രോത്സാഹിപ്പിക്കുന്നതിനായി ഹൂതി തീവ്രവാദ ഭരണകൂടം സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ നിന്ദ്യമായി ഉപയോഗിക്കുന്നതിനും ചൂഷണം ചെയ്യുന്നതിനും മറ്റൊരു ഉദാഹരണമാണിതെന്നും സൈന്യം പറഞ്ഞു.

ഇസ്രായേലി വ്യോമസേനയുടെ 15 യുദ്ധവിമാനങ്ങളാണ് ആക്രമണം നടത്തിയത്. 35 ലധികം യുദ്ധോപകരണങ്ങൾ തുറമുഖങ്ങളിൽ വർഷിച്ചതായും റിപ്പോർട്ടുണ്ട്. ഇസ്രായേലി പ്രതിരോധസേനയായ ഐ ഡി എഫിന്റെ കണക്കുകൾപ്രകാരം, ആക്രമണങ്ങൾ ഈ തുറമുഖങ്ങളെ ഒരുമാസത്തേക്ക് പ്രവർത്തനരഹിതമാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News